ഒരു മനുഷ്യനെ കൊല്ലാൻ തേനീച്ചയ്ക്ക് 1500നു മുകളിൽ കുത്തെങ്കിലും കുത്തണം. പക്ഷേ മാരികോപ ഉറുന്പിന്റെ നൂറു കുത്തുകൾ ശക്തിക്ക് കിട്ടിയാൽ ഒരു മനുഷ്യന്റെ ജീവൻ തന്നെ നഷ്ടപ്പെടും.
ഉറുന്പല്ലേ കടിച്ചതെന്ന് കരുതല്ലേ
ഇവ കടിച്ചാൽ ഉറന്പല്ലേ കടിച്ചത്, സാരമില്ല എന്നുവച്ചിരിക്കരുത്. ഏതാണ്ട് രണ്ടു മുതൽ എട്ടുമണിക്കൂർ വരെ നീണ്ടുനിൽക്കുന്ന അസഹനീയ വേദനയാണ് പലരെയും ബാധിക്കുന്നത്.
മാരികോപ ഉറുന്പുകൾക്ക് വലിയ ആയുസൊന്നുമില്ല. കൂടി വന്നാൽ മൂന്നുമാസം ഇവ ജീവിക്കും.
ആൽക്കലോയ്ഡ് വിഷം
പല വിഷപ്രാണികളെയും പോലെ, മാരികോപ്പ ഉറുമ്പിന്റെ വിഷത്തിൽ അമിനോ ആസിഡുകൾ, പെപ്റ്റൈഡുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു.
ആൽക്കലോയിഡുകൾ, ടെർപെനുകൾ, പോളിസാക്രറൈഡുകൾ, ബയോജെനിക് അമിനുകൾ, ഓർഗാനിക് ആസിഡുകൾ എന്നിവയും ഇതിൽ ഉൾപ്പെടാം.
മാരികോപ്പ ഹാർവെസ്റ്റർ ഉറുമ്പിന്റെ വിഷത്തിൽ കാണപ്പെടുന്ന ഏറ്റവും ശ്രദ്ധേയമായ ഘടകം ആൽക്കലോയ്ഡ് വിഷമാണ്.
(അവസാനിച്ചു )