ആക്ഷന്‍ ഹീറോ ബിജുവിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ അനു ഇമ്മാനുവല്‍ തെലുങ്കിലേക്ക്. ത്രിവിക്രം ശ്രീനിവാസിന്റെ ചിത്രത്തിലൂടെയാണ് പവന് കല്യാണിനൊപ്പം അനു എത്തുന്നത്. സൂപ്പര്‍ സ്റ്റാറിനൊപ്പം അഭിനയിക്കാന്‍ കഴിയുമെന്ന് സ്വപ്നത്തില്‍പോലും വിചാരിച്ചിട്ടില്ലെന്ന് അനു ട്വിറ്ററില്‍ കുറിച്ചു. ത്രിവിക്രം-പവന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ സാധിച്ച ത്രില്ലിലാണ് താനെന്നും താരം പറഞ്ഞു.
2017ല്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമ ഏറെ സാമൂഹ്യ പ്രാധാന്യമുള്ളതാണ്. ഗോപീ ചന്ദിന്റെ ഒക്സിജന്‍ എന്ന സിനിമയിലാണ് അനു ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അനുവിനൊപ്പം കീര്‍ത്തീ സുരേഷും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. എന്നാല്‍ അനുവിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഹാരിക ആന്റ് ഹാസിന് ക്രിയേഷനുവേണ്ടി അനിരുദ്ധാണ് സംഗീതമൊരുക്കുന്നത്. ഇപ്പോള്‍ പുതിയ സിനിമയിലേക്കുള്ള ഹോം വര്‍ക്കിലാണ് അനു ഇമ്മാനുവല്‍.