ആക്ഷൻ ഹീറോ ബിജുവിലൂടെ നായികയായി അരങ്ങേറിയ മലയാളി താരം അനു ഇമ്മാനുവലിന്റെ ഗ്ലാമറസ് ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു. മലയാള ചിത്രത്തിലൂടെ നായികയായി അരങ്ങേറിയതെങ്കിലും ഇപ്പോൾ തെലുങ്കിലെ തിരക്കുള്ള താരമാണ് അനു.
ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായി കമൽ സംവിധാനം ചെയ്ത സ്വപ്നസഞ്ചാരി എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയതാണ് അനു. നിർമാതാവ് തങ്കച്ചൻ ഇമ്മാനുവലിന്റെ മകളാണ് അനു ഇമ്മാനുവൽ.മൈ സൗത്ത് ദിവ എന്ന ഓണ്ലൈൻ മാഗസിന്റെ മൈ സൗത്ത് ദിവ കലണ്ടറിന് വേണ്ടിയാണ് അത്യന്തം ഗ്ലാമറസായ ഫോട്ടോ ഷൂട്ട് നടന്നത്. കലണ്ടറിന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.ആറ് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് അനു ഫോട്ടോ ഷൂട്ടിൽ എത്തുന്നത്. ശരീര ഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന തരം വേഷങ്ങളും താരം ധരിക്കുന്നുണ്ട്.
ഹൈദരാബാദിലെ ബിപിഎം ക്ലബ്ബിലാണ് ഫോട്ടോ ഷൂട്ട് സംഘടിപ്പിച്ചത്. ഹോട്ട്, സെക്സി ലുക്കിലുള്ള ചിത്രങ്ങൾക്കാണ് ഫോട്ടോ ഷൂട്ടിൽ പ്രാധാന്യം നൽകിയത്. ബാലതാരമായി 2011ൽ സിനിമയിലെത്തിയ അനു അഞ്ചു വർഷത്തിന് ശേഷം 2016 ലാണ് നായികയായി അരങ്ങേറുന്നത്. മലയാളത്തിൽ നിന്ന് അനു നേരെ തെലുങ്കിലേക്കാണ് പോയത്. നാനി നായകനായ മജ്നുവിലൂടെ അനു തെലുങ്കിൽ നായികയായി അരങ്ങേറി. പിന്നാലെ ഓക്സിജൻ, കിട്ടു ഉന്നാടു ജാഗ്രത തുടങ്ങിയ തെലുങ്ക് ചിത്രങ്ങളും അനുവിന്റേതായി പുറത്തിറങ്ങി.
മിഷ്കിൻ സംവിധാനം ചെയ്യുന്ന വിശാൽ ചിത്രം തുപ്പറിവാലനിലൂടെ തമിഴിലേക്കും അനു ഇമ്മാനുവൽ എത്തി. സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഒപ്പം ഒരു തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണവും നടക്കുകയാണ്.പുതിയ ഫോട്ടോ കലണ്ടർ പുറത്തിറങ്ങുന്നതോടെ അനുവിന് അവസരങ്ങൾക്ക് കുറവുണ്ടാകില്ലെന്നാണ് കരുതുന്നത്. ഗ്ലാമറിന്റെ ഏതറ്റം വരെയും പോകാൻ തയാറാണ് എന്ന് വിളിച്ചുപറയുന്നതാണ് ഫോട്ടോ ഷൂട്ട്. മജ്നുവിലെ അനുവിന്റെ ലിപ് ലോക്ക് ചുംബനവും പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.