സൂപ്പർതാരം അല്ലു അർജുൻ മലയാളി സുന്ദരി അനു ഇമ്മാനുവേലിന്റെ ആഗ്രഹം ഒടുവിൽ സാധിച്ചുകൊടുത്തു. ഇരുവരും മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ച ന പേരു സൂര്യ ന ഇല്ലു ഇന്ത്യ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തീരുന്ന ദിവസം അല്ലു അർജുൻ അനു ഇമ്മാനുവേലിനോടൊപ്പം ഒരു സെൽഫി എടുത്തതാണ് ഇപ്പോൾ വാർത്തയായിരിക്കുന്നത്.
ഇതാദ്യമായിട്ടാണ് അല്ലു അനുവിനോടൊപ്പം ഒരു സെൽഫി എടുക്കുന്നത്. സെൽഫി അല്ലു തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ആദ്യമായും അവസാനമായും എന്റെ നായിക എന്നോട് ആവശ്യപ്പെട്ടത് ഒരു സെൽഫിയാണ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്യുന്നത്. സിനിമയുടെ അവസാനഷോട്ടിനു ശേഷം അനു ഇമ്മാനുവേലിനോടൊപ്പമുള്ള എന്റെ ആദ്യത്തെ സ്വകാര്യ ചിത്രം എന്നും അടിക്കുറിപ്പിലുണ്ട്.
സ്വപ്നസഞ്ചാരി എന്ന ചിത്രത്തിൽ ജയറാമിന്റെ മകളായി വേഷമിട്ട നടിയാണ് അനു ഇമ്മാനുവേൽ. ആക്ഷൻ ഹീറോ ബിജു എന്ന സൂപ്പർചിത്രത്തിൽ നിവിൻ പോളിയുടെ നായികയായും അഭിനയിച്ചു. പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറിയ അനുവിന് ഇപ്പോൾ അവിടെ കൈനിറയെ ചിത്രങ്ങളാണ്.