കമല്‍ സംവിധാനം ചെയ്ത സ്വപ്നസഞ്ചാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരമാണ് അനു ഇമ്മാനുവല്‍.
ചിത്രത്തില്‍ ജയറാമിന്റെ മകളായായിരുന്നു അനു വേഷമിട്ടത്. പിന്നീട് എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍ പോളിയുടെ നായികയായി എത്തിയതോടെ ആരാധകരുടെ പ്രിയങ്കരിയായി അനു മാറി.
തുടര്‍ന്ന് തെലുങ്ക് അടക്കമുള്ള അന്യഭാഷ ചിത്രങ്ങളില്‍ താരം സജീവമാവുകയും ചെയ്തു.ഇതോടെ തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയായി അനു ഇമ്മാനുവല്‍ മാറി.
ഗ്ലാമറസ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും അനു മികച്ചു നില്ക്കുന്നു.അടുത്തിടെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഗ്ലാമറസ് വേഷങ്ങള്‍ ചെയ്യുന്നതിനെ കുറിച്ച് അനു ഇമ്മാനുവല്‍ ചില തുറന്നു പറച്ചിലുകള്‍ നടത്തിയരുന്നു.
ഗ്ലാമര്‍ വേഷത്തില്‍ വന്നാലും ഇല്ലെങ്കിലും കുറ്റം കേള്‍ക്കേണ്ടി വരകുമെന്നാണ് അനു ഇമ്മാനുവല്‍ പറയുന്നത്.
അനുവിന്റെ വാക്കുകള്‍ ഇങ്ങനെ…മറ്റു താരങ്ങളെ പോലെ സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ല. ദിവസവും പോസ്റ്റ് ചെയ്യാറില്ല.
അതിനാല്‍ ഫോളോവേഴ്സിന് എന്നെ മിസ് ചെയ്യാറില്ല. ഗ്ലാമറസായി വന്നാല്‍ കുറ്റം. എന്തിനാണ് ഇത്ര ഗ്ലാമറസ് എന്നു കേള്‍ക്കേണ്ടി വരും. വന്നില്ലെങ്കില്‍ എന്താണ് ഗ്ലാമറസ് ആവാത്തത് എന്ന ചോദ്യം ഉണ്ടാവും.
വിമര്‍ശനങ്ങളെ എല്ലാം ഗൗരവമായി കണ്ടാലും കുഴപ്പമാണ്. കമന്റുകള്‍ ശ്രദ്ധിക്കാറില്ല മലയാള സിനിമ വേണ്ടെന്ന് ഒരിക്കലും പറയില്ല. ഉപേക്ഷിച്ചിട്ടുമില്ല മലയാളത്തില്‍ അസിന് ഒരു സിനിമയിലാണ് അഭിനയിച്ചത്.
നയന്‍താര വല്ലപ്പോഴുമാണ് മലയാളത്തില്‍ അഭിനയിക്കുക അങ്ങനെ സംഭവിക്കുന്നതിന് അവര്‍ക്ക് അവരുടേതായ കാരണമുണ്ടാവും.
നായിക പ്രാധാന്യമുള്ള കഥാപാത്രം എന്നെ തേടി വരുന്നില്ല. എന്നാല്‍ നേരത്തേ മലയാളത്തില്‍നിന്ന് രണ്ടുമൂന്നു സിനിമകള്‍ വന്നിരുന്നു.
ആസമയത്ത് ഞാന്‍ ഹൈദരബാദിലും ചെന്നൈയിലും തമിഴ്,തെലുങ്ക് സിനിമയുടെ തിരക്കില്‍.ഡേറ്റ് നല്കാന് കഴിയാത്ത സാഹചര്യമായതിനാല്‍ ഉപേക്ഷിക്കേണ്ടി വന്നു.
നല്ല കഥാപാത്രം വന്നാല്‍ മലയാളത്തില്‍ ഇനിയും അഭിനയിക്കും എന്നും അനു ഇമ്മാനുവല്‍ പറയുന്നു.