അനു ഇമ്മാനുവലിന്റെ ഹോട്ട് ഗ്ലാമർ ഫോട്ടോ ഷൂട്ട് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ്. മൈ സൗത്ത് ദി കലണ്ടറിന് വേണ്ടി അതീവ ഗ്ലാമറസായി നടത്തിയ ഫോട്ടോ ഷൂട്ട് ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. അതിന് പിന്നാലെയാണ് മാസങ്ങൾക്കുള്ളിൽ പുതിയ ഫോട്ടോ ഷൂട്ട്. റെഡ് മാഗസിന്റെ ഓഗസ്റ്റ് ലക്കം കവറിന് വേണ്ടി സംഘടിപ്പിച്ച ഫോട്ടോ ഷൂട്ടിലായിരുന്നു താരം അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടത്. മൂന്ന് വ്യത്യസ്ത കോസ്റ്റ്യൂമുകൾ ധരിച്ചായിരുന്നു ഫോട്ടോ ഷൂട്ട്.
ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ഷൂട്ടിംഗ് വീഡിയോ സമൂഹമാധ്യമത്തിൽ തരംഗമാകുകയാണ്. പുതിയ ഫോട്ടോ കലണ്ടർ പുറത്തിറങ്ങുന്നതോടെ അനുവിന് അവസരങ്ങൾക്ക് കുറവുണ്ടാകില്ലെന്നാണ് കരുതുന്നത്. ഗ്ലാമറിന്റെ ഏതറ്റം വരെയും പോകാൻ തയാറാണ് എന്ന് വിളിച്ചുപറയുന്നതാണ് ഫോട്ടോ ഷൂട്ട്. മജ്നുവിലെ അനുവിന്റെ ലിപ് ലോക്ക് ചുംബനരംഗവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. കമൽ സംവിധാനം ചെയ്ത സ്വപ്നസഞ്ചാരി എന്ന ചിത്രത്തിൽ ജയറാമിന്റെയും സംവൃതയുടെയും മകളായി അഭിനയിച്ചുകൊണ്ടായിരുന്നു അനു ഇമ്മാനുവലിന്റെ സിനിമ പ്രവേശം.
അനുവിന്റെ പിതാവ് തങ്കച്ചൻ ഇമ്മാനുവലായിരുന്നു സ്വപ്ന സഞ്ചാരി നിർമിച്ചത്. പഠനത്തിനു വേണ്ടി അനു സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2016ലാണ് നായികയായി അരങ്ങേറുന്നത്. ആക്ഷൻ ഹീറോ ബിജുവിൽ നിവിൻ പോളിയുടെ നായികയായി. പിന്നീട് മലയാളത്തിന് പുറത്തേക്ക് പോകുകയായിരുന്നു. എസ്എസ് രാജമൗലി സംവിധാനം ചെയ്ത് ഈച്ച എന്ന ചിത്രത്തിലെ നായകനായ നാനിക്കൊപ്പമായിരുന്നു അനുവിന്റെ തെലുങ്ക് അരങ്ങേറ്റം. മജ്നുവായിരുന്നു ആദ്യ തമിഴ് സിനിമ.