മലയാള സിനിമ സീരിയല്‍ രംഗത്തെ നിറസാന്നിദ്ധ്യമാണ് അനു ജോസഫ്. സിനിമയിലും സീരിയലിലുമൊക്കെയായി താരം 15 വര്‍ഷമായി തിളങ്ങി നില്ക്കുന്നു.
കൈരളി ചാനലിലെ കാര്യം നിസ്സാരം എന്ന പരമ്പരയിലെ സത്യഭാമ എന്ന കഥാപാത്രമാണ് സമീപകാലത്ത് താരത്തിന് ഏറ്റവും ജനപ്രീതി നേടിക്കൊടുത്തത്.
ഇപ്പോള്‍ കൈരളി ടിവിയിലെ തന്നെ പുട്ടും കട്ടനും എന്ന പരിപാടിയില്‍ ആണ് താരം എത്തുന്നത്.
2004 മുതല്‍ മിനിസ്ക്രീനില്‍ സജീവയായ താരം ഇതുവരേയും വിവാഹം കഴിച്ചിട്ടില്ല. അടുത്തിടെ തന്റെ മുടി കാന്‍സര്‍ രോഗികള്‍ക്കായി ദാനം ചെയ്തിരുന്നു.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന് സ്വന്തമായി ഒരു യൂടൂബ് ചാനലും ഉണ്ട്.
ഇപ്പോഴിതാ അനു കഴിഞ്ഞ ദിവസം തന്റെ കുടുംബത്തെ യൂട്യൂബ് ചാനലിലൂടെ പരിചയപ്പെടുത്തിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറുന്നത്.
അനു ജോസഫിന്റെ വാക്കുകള്‍ ഇങ്ങനെ…
രണ്ട് മാസം കൂടുമ്പോഴൊക്കെയാണ് ഞാന്‍ വീട്ടിലേക്ക് വരുന്നത്. കാസര്‍ഗോഡ് ജില്ലയിലെ ചിറ്റാരിക്കല്‍ ആണ് താമസം.
വളരെ കുറച്ച് സമയം മാത്രമെ വീട്ടില്‍ ചെലവഴിക്കാന്‍ ലഭിക്കാറുള്ളൂ. ഒരുപാട് പേര് ആവശ്യപ്പെട്ടതിനാല്‍ ഞാന്‍ എന്റെ വീടും വീട്ടുകാരെയും പരിചയപ്പെടുത്താന്‍ പോവുകയാണ്.
ഒരു അത്യാവശ്യ ഘട്ടത്തില്‍ വലിയ മോടിയൊന്നുമില്ലാതെ പപ്പ കൈയ്യിലുള്ള സമ്പാദ്യമെല്ലാം കൂട്ടിവെച്ച് പണിതതാണ് ഞങ്ങള്‍ താമസിക്കുന്ന വീട്. എനിക്ക് ഒരു സഹോദരിയുണ്ട് എന്നത് ഞാന്‍ മുമ്പു പറഞ്ഞിട്ടുള്ളതാണ്.
അവള് ജനിച്ചപ്പോള്‍ മുതല്‍ ശാരീരികമായി ബുദ്ധമുട്ടുകള്‍ അനുഭവിക്കുന്ന കുട്ടിയാണ്. പണ്ട് അവളുടെ അസുഖത്തെ കുറിച്ച് എനിക്ക് അറിവില്ലായിരുന്നു.
അവള് തലയ്ക്ക് കീഴ്പ്പോട്ട് ചലനമില്ലാതെയാണ് കിടക്കുന്നത്. ചെറുതായിരിക്കുമ്പോള്‍ അവള് എപ്പോഴും കിടക്കുന്നത് എന്തിനാണെന്ന് എനിക്ക് അറിയില്ലായിരുന്നു.
അന്ന് കളിക്കാന്‍ വരാത്തതിന്റെ പേരില്‍ അവളെ ഉപദ്രവിക്കുകയും കട്ടിലില്‍ നിന്ന് വലിച്ച് താഴെയിടുകയും എല്ലാം ചെയ്യുമായിരുന്നു.
അങ്ങനെ എന്റെ ഉപദ്രവം കൂടിയപ്പോള്‍ വര്‍ഷങ്ങളോളം അമ്മയുടെ ചേച്ചിയാണ് അവളെ നോക്കിയത്.
പിന്നീട് എനിക്ക് തിരിച്ചറിവ് വന്ന് തുടങ്ങിയപ്പോഴാണ് ഈ വീട് വെച്ച് അവളും ഞങ്ങളുമെല്ലാം ഈ വീട്ടിലേക്ക് മാറിയത്. ഇന്ന് അവള് എന്റെ മുത്താണെന്നും അനു ജോസഫ് പറയുന്നു.