തുടക്ക കാലത്ത് എനിക്ക് തമിഴ് സീരിയൽ ചെയ്യാൻ അവസരം കിട്ടിയിരുന്നു. അവിടെ പോയി ഫോട്ടോഷൂട്ടും മറ്റ് കോൺട്രാക്ടും കാര്യങ്ങളുമെല്ലാം ഞാൻ പൂർത്തിയാക്കി. ശേഷം ഞാൻ നാട്ടിൽ വന്നു.
അപ്പോഴാണ് എന്റെ സുഹൃത്ത് വിളിച്ചിട്ട് ആ സീരിയലിന്റെ ഷൂട്ടിംഗ് മറ്റൊരാളെ വച്ച് രണ്ട് ദിവസം മുമ്പ് ആരംഭിച്ചുവെന്ന് പറഞ്ഞത്. ഷൂട്ടിങിന് പോകാൻ ടിക്കറ്റെല്ലാം ബുക്ക് ചെയ്ത് റെഡിയാവുകയായിരുന്നു അപ്പോൾ ഞാൻ.
എന്റെ തമിഴ് ഉപയോഗിക്കുന്ന രീതി സംവിധായകന് ഇഷ്ടപ്പെട്ടില്ല എന്നതാണ് മാറ്റാനുള്ള കാരണമായി അണിയറപ്രവർത്തകർ പറഞ്ഞത് എന്നാണ് അറിഞ്ഞത്.
ആ സംഭവത്തിന് ശേഷം അവർ എന്നെ നേരിട്ട് വിളിച്ച് വേറെ ആളെ വെച്ച് ഷൂട്ടിംഗ് തുടങ്ങാൻ പോവുകയാണെന്ന് പറയാതിരുന്നത് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.
ഇതുപോലെ തന്നെ മലയാളത്തിലെ ഒരു സീരിയലിൽ നിന്നും എന്നെ പറയാതെ ഒഴിവാക്കിയിരുന്നു. അത് പൈലറ്റ് എപ്പിസോഡ് ഷൂട്ട് ചെയ്ത സീരിയൽ കൂടിയായിരുന്നു.
ടെലികാസ്റ്റ് ചെയ്ത് തുടങ്ങിയപ്പോഴാണ് എനിക്ക് പകരം മറ്റൊരാളാണ് അഭിനയിച്ചിരിക്കുന്നത് എന്നും എന്റെ ഭാഗം ഒഴിവാക്കിയെന്നും മനസിലായത്. അതൊക്കെ ചങ്ക് തകർന്നുപോയ അവസ്ഥകളായിരുന്നു. -അനു ജോസഫ്