മലയാളം മിനസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സ്വന്തം സുജാത എന്ന പരമ്പര. നടി ചന്ദ്ര ലക്ഷ്മണ് ആണ് ഈ പരമ്പരയില്‍ സുജാത ആയി വേഷമിടുന്നത്.
അതേ സമയം സ്വന്തം സുജാതയിലെ ശക്തയായ വില്ലത്തിയാണ് റൂബി. കണ്ടാല്‍ തന്നെ ഒരു അടി കൊടുക്കാന്‍ തോന്നും എന്ന് പ്രേക്ഷകര്‍ പറയുന്നത്ര വില്ലത്തരങ്ങളുമായാണ് കഥാപാത്രം സീരിയലില്‍ റൂബി നിറഞ്ഞാടുന്നത്.
അനു നായരാണ് റൂബിയെ അവതരിപ്പിക്കുന്നത്. അടുത്തിടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അനു നായര്‍ സ്വന്തം സുജാതയെ പറ്റിയും സീരിയലിലും ജീവിതത്തിലും താന്‍ ചെയ്ത വില്ലത്തരങ്ങളെ പറ്റിയും തുറന്നു പറഞ്ഞിരുന്നു.
താന്‍ അമ്പലത്തില്‍ ഒക്കെ പോകുമ്പോള്‍ അവിടെ കാണാറുള്ള പ്രായം ചെന്ന അമ്മമാരൊക്കെ വന്ന് തന്നോട് നിന്നെ കണ്ടാല്‍ രണ്ടെണ്ണം തരണം എന്ന് തോന്നിയിട്ടുണ്ട് എന്നൊക്കെ പറയാറുണ്ടെന്ന് താരം പറയുന്നത്.
ജീവിതത്തില്‍ എന്തെങ്കിലും വില്ലത്തരം ചെയ്ത് കുറ്റബോധം തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് താന്‍ തമാശക്ക് ഒരു ചെക്കന്റെ പഠിത്തം മുടക്കിയിട്ടുണ്ടെന്ന് അനു നായര്‍ പറഞ്ഞു.
കോളേജില്‍ പഠിക്കുന്ന സമയത്ത് താന്‍ തമാശക്ക് ക്ലാസിലെ ഒരു പയ്യനെ വിളിക്കാറുണ്ടായിരുന്നുവെന്ന് താരം പറഞ്ഞു.
വേറൊരു പെണ്‍കുട്ടിയാണ് വിളിക്കുന്നതെന്ന് പറഞ്ഞ് ആ പയ്യനെ പറ്റിക്കാറുണ്ടായിരുന്നു. എന്നാല്‍ ആ പയ്യന് ശരിക്കും അങ്ങനെ ഒരു പെണ്‍കുട്ടി ഉണ്ടെന്ന് വിശ്വസിച്ചിരുന്നു.
അയാളെ ഇഷ്ട്ടം ഉള്ള ഒരു കുട്ടിയാണ് വിളിക്കുന്നതെന്ന് കരുതിയെന്നും എന്നാല്‍ താനാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ പറ്റിച്ചതാണെന്ന് മനസിലായെന്നും അതോടുകൂടി പഠിത്തം നിര്‍ത്തി പോവുകയാണ് ഉണ്ടായതെന്നും താരം വ്യക്തമാക്കി.
അന്ന് മൊബൈല്‍ ഫോണ്‍ കയ്യില്‍ കിട്ടിയ സമയം ആയിരുന്നുവെന്നും അന്ന് എന്തെങ്കിലും ചെയ്യാം എന്ന് വിചാരിച്ച് സുഹൃത്തുക്കള്‍ എല്ലാവരും ഇരുന്നപ്പോള്‍ ക്ലാസ്സിലെ ഏറ്റവും പാവമായിരുന്നു പയ്യനെ പറ്റിക്കാം എന്ന് കരുതി ചെയ്തതാണെന്നും അനു നായര്‍ പറഞ്ഞു.
എന്നാല്‍ നാണക്കേട് കാരണം ആ പയ്യന് പഠനം നിര്‍ത്തി പോയെന്നും അത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും താരം പറയുന്നു.
അതാണ് തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ കുറ്റബോധമെന്നും നടി പറഞ്ഞു. തുടര്‍ന്ന് സ്വന്തം സുജാതയിലെ ക്രൂവിനെപറ്റി താരം പറയുകയുണ്ടായി.
വളരെ സ്നേഹമുള്ള ക്രൂ ആണെന്നും തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് സ്വാതികയും മാനവും ആണെന്നും അവരുമായി റീല്‍സൊക്കെ ഉണ്ടാക്കി കളിക്കാറുണ്ടെന്നും താരം വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങളില്‍ എങ്ങിനെയാണ് പ്രേക്ഷകര്‍ പ്രതികരിക്കുന്നതെന്ന് അവതാരകന് ചോദിച്ചപ്പോള്‍ തുടക്കത്തില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും നെഗറ്റീവ് റോളുകള്‍ ചെയ്യുമ്പോള്‍ അങ്ങനെയല്ലേ വരൂ എന്ന് ആദ്യമൊക്കെ കരുതിയെന്നും എന്നാല്‍ ഇപ്പോള്‍ നല്ല രീതിയില്‍ പ്രശംസകള്‍ ലഭിക്കാറുണ്ടെന്നും താരം വ്യക്തമാക്കി.
മകള്‍ സീരിയല്‍ കാണാറുണ്ടോ എന്ന് അവതാരകന് ചോദിച്ചപ്പോള്‍ താന്‍ മകളെ സീരിയല്‍ കാണി ക്കാറില്ലെന്നും അടുത്തിടെ ബന്ധുക്കള്‍ പറഞ്ഞത് കേട്ട് അമ്മ ഇത്രെയും വലിയ വില്ലത്തി വേഷമാണോ ചെയ്യുന്നതെന്ന് മകള്‍ ചോദിച്ചുവെന്നും താരം വ്യക്തമാക്കി.