തിരുവല്ല: ഭര്‍തൃമാതാവിനെ യാത്രയാക്കാനെത്തിയ യുവതി തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നും വീണു മരിച്ചു.
കുന്നന്താനം ചെങ്ങരൂര്‍ചിറ സ്വദേശി അനു ഓമനക്കുട്ടനാണ് (32) മരിച്ചത്.
ഇന്നലെ രാവിലെ 11ഓടെയായിരുന്നു സംഭവം. ശബരി എക്സ്പ്രസില്‍ ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഭര്‍തൃമാതാവിനെ യാത്രയാക്കാന്‍ എത്തിയതായിരുന്നു അനു.
ലഗേജ് കംപാര്ട്ടുമെന്റിനുള്ളില് എത്തിച്ച് പുറത്തേക്കിറങ്ങവേ ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു.
തിടുക്കത്തില്‍ ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല് വഴുതി ട്രെയിനിനടിയിലേക്ക് വീഴുകയായിരുന്നു.
ഇരുകാലുകളും അറ്റ നിലയിലായിരുന്ന അനുവിനെ ഉടന്‍തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.