ചെറുവത്തൂര്‍ (കാസര്‍ഗോഡ്): ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയിലെ പോര്‍ട്ട് ഓഫ് സ്പെയിനില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസിലെ പെണ്‍കുട്ടികളുടെ വിഭാഗം ഷോട്ട്പുട്ടില്‍ കാസര്‍ഗോഡ് സ്വദേശിനി വി.എസ്. അനുപ്രിയക്ക് വെങ്കല മെഡൽ.
കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യന്‍ ടീമില്‍ ത്രോ ഇനത്തില്‍ ഇടം നേടിയ ആദ്യ മലയാളി താരമാണ് അനുപ്രിയ. ഇളമ്പച്ചി ജിസിഎസ് ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ഥിനിയായ അനുപ്രിയ തൃക്കരിപ്പൂര്‍ തങ്കയത്തെ കെ. ശശി-രജനിയുടെയും മകളാണ്.