ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച നടിയാണ് അനു സിത്താര. അഭിനയമികവു കൊണ്ടും സൗന്ദര്യം കൊണ്ടും വളരെപ്പെട്ടെന്നാണ് അനു മലയാളികളുടെ മനസ്സില്‍ ചേക്കേറിയത്.
മികച്ച നര്‍ത്തകി കൂടിയായ അനുസിത്താര സ്കൂള്‍ കലോല്‍സവ വേദികളില്‍ കൂടിയാണ് അഭിനയത്തിലേക്ക് ചുവട് വെച്ചത്.
അതേ സമയം വിവാഹിതയായ ശേഷമാണ് അനു സിത്താര അഭിനയ രംഗത്ത് സജീവമായത്. ഫാഷന്‍ ഫോട്ടോഗ്രാഫര്‍ വിഷ്ണു പ്രസാദ് ആണ് നടിയുടെ ഭര്‍ത്താവ്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്.
ഹാപ്പി വെഡ്ഡിങ്, ഫുക്രി, രാമന്റെ ഏദന്‍ തോട്ടം, അച്ചായന്‍സ്, മാമാങ്കം, കുട്ടനാടന്‍ ബ്ലോഗ്, ശുഭരാത്രി, ആന്‍ഡ് ദ് ഓസ്കര് ഗോസ് ടു, ദി ട്വല്ത്ത്മാന് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളത്തിലെ മുന്‍നിര നായികാ പദവിയില്‍ താരം എത്തിയിരുന്നു.
മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്ക് ഒപ്പവും യുവതാരങ്ങള്‍ക്ക് ഒപ്പവും അനു സിത്താര ഇതിനോടകം അഭിനയിച്ചു കഴിഞ്ഞിട്ടുണ്ട്.
താന്‍ പാതി മുസ്ലീം ആണെന്നാണ് അനു സിത്താര നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. പത്താംക്ലാസ് സര്‍ട്ടിഫിക്കറ്റിലും അനു സിത്താരയുടെ മതം മുസ്ലിം ആണ്.
അനുവിന്റെ അച്ഛന് അബ്ദുള്‍ സലാം മുസ്ലീം ആണ്. അമ്മ രേണുകയും അച്ഛന് സലാമും പ്രണയിച്ച് വിവാഹം കഴിച്ചതാണ്.
വിപ്ലവ കല്യാണം ആയതിനാല്‍ തന്നെ അനു ജനിച്ച ശേഷമാണ് വീട്ടുകാര്‍ പിണക്കം മറന്നത്. അതിനാല്‍ വിഷുവും ഓണവും റമസാനുമൊക്കെ അനുവിന്റെ കുടുംബം ആഘോഷിക്കും.
അബ്ദുല്‍ സലാമിന്റെ ഉമ്മ അനു സിത്താരയെയും സഹോദരി അനു സൊനാരയെയും നിസ്കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും താന്‍ എടുക്കാറുണ്ടെന്നും അനു സിത്താര വളിപ്പെടുത്തുന്നു.
അതേ സമയം തന്റെ പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ താന്‍ മുസ്ലിം ആണെന്ന് അനു സിത്താര മുമ്പ് ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു.
നേരത്തെ വനിത മാഗസിന് നല്കിയ അഭിമുഖത്തിലാണ് അനു സിത്താര ഇക്കാര്യം പറഞ്ഞത്.
അച്ഛന്റെ ഉമ്മ നിസ്കരിക്കന്‍ ഒക്കെ പഠിപ്പിച്ചിട്ടുണ്ടെന്നും നോമ്പും എടുക്കാറുണ്ടെന്നും അഭിമുഖത്തില്‍ അനു സിത്താര പറഞ്ഞു.
അച്ഛന് അബ്ദുള്‍ സലാമിന്റെയും അമ്മ രേണുകയുടെയും വിപ്ലവ കല്യാണമാണ്. ഞാന്‍ ജനിച്ച ശേഷമാണ് അമ്മവീട്ടുകാരുടെ പിണക്കം മാറിയത്.
വിഷുവും ഓണവും റമസാനുമൊക്കെ ഞങ്ങള്‍ ആഘോഷിക്കും. പത്താം ക്ലാസ് സര്‍ട്ടിഫിക്കറ്റില്‍ ഞാന്‍ മുസ്ലിം ആണ്.
ഉമ്മ ഞങ്ങളെ നിസ്കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും എടുക്കാറുണ്ട് എന്നുമായിരുന്നു അനു സിത്താര അന്ന് പറഞ്ഞത്.
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, കുഞ്ചാക്കോ ബോബന്, ജയസൂര്യ, ഉണ്ണി മുകുന്ദന്. ഷറഫുദ്ദീന് തുടങ്ങി മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്കും യുവ നായകന്മാര്ക്കും എല്ലാം ഒപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.
2013ല്‍ റിലീസായ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര സിനിമാ ലോകത്തേക്ക് എത്തുന്നത്.
പിന്നീട് സത്യന് അന്തിക്കാടിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഒരു ഇന്ത്യന്‍ പ്രണയകഥ എന്ന സിനിമയിലെ ലക്ഷ്മി ഗോപാല സ്വാമിയുടെ ചെറുപ്പകാലം അവതരിപ്പിച്ചതോടെ ആണ് അനു സിത്താര ശ്രദ്ധേയയാകുന്നത്.