മലയാള സിനിമയില്‍ സൗന്ദര്യം കൊണ്ടും അഭിനയ ശേഷി കൊണ്ടും മുന്നിട്ടു നില്ക്കുന്ന അപൂര്‍വം നടിമാരില്‍ ഒരാളാണ് അനു സിത്താര. എന്നിരുന്നാലും താരത്തിന് അമിത വണ്ണമാണെന്നൊരു ശ്രുതി കുറേ നാളുകളായി മലയാളികള്‍ക്കിടയിലുണ്ട്.
ഇപ്പോഴിതാ ആ അപവാദങ്ങള്‍ക്ക് മറുപടിയായി ശരീരഭാരം ആറു കിലോ കുറച്ചെത്തിയിരിക്കുകയാണ് നടി. കൂടുതല്‍ മെലിഞ്ഞ്, ദാവണി ചുറ്റിയുള്ള തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ചാണ് സന്തോഷ വിവരം നടി ആരാധകരുമായി പങ്കുവെച്ചത്.
നടനും അടുത്ത സുഹൃത്തുമായ ഉണ്ണി മുകുന്ദനാണ് വണ്ണം കുറയ്ക്കാനായി സഹായിച്ചതെന്നും അനു സിത്താര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
ഉണ്ണി പറഞ്ഞു കൊടുത്ത സ്ത്രീകള്‍ക്ക് വേണ്ടിയുളള ഒരു സ്പെഷ്യല്‍ ഡയറ്റ് പ്ലാന്‍ പിന്തുടര്ന്നാണ് അനു ശരീര ഭാരം കുറച്ചത്. ഇനിയും ശരീര ഭാരം കുറയ്ക്കാനാണ് താരത്തിന്റെ പ്ലാന്‍.