ശരിക്കും ഞാന്‍ ഞെട്ടി! അന്നത്തെ വസ്ത്രധാരണ രീതിയെ കുറിച്ച് അറിയാമല്ലോ; ചരിത്രസിനിമയായതു കൊണ്ട് കുറച്ച് കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു; പക്ഷേ… അനു സിത്താര മനസുതുറക്കുന്നു…

മ​ല​യാ​ള​ത്ത​നി​മ​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ട് സി​നി​മാ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ ഇ​ടം നേ​ടി​യ അ​ഭി​നേ​ത്രി​യാ​ണ് അ​നു സി​ത്താ​ര. നാ​ട​ൻ പെ​ൺ​കു​ട്ടി​യാ​യു​ള്ള വേ​ഷ​ങ്ങ​ൾ അ​നു വ​ള​രെ ത​ൻ​മ​യ​ത്വ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്യു​ന്നു.

ചെ​റി​യ വേ​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​നു സി​നി​മ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. കു​ഞ്ചാ​ക്കോ ബോ​ബ​നൊ​പ്പം രാ​മ​ന്‍റെ ഏ​ദ​ൻ തോ​ട്ടം എ​ന്ന സി​നി​മ​യി​ൽ മാ​ലി​നി എ​ന്ന നാ​യി​കാ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​താ​ണ് അ​നു​വി​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ൽ വ​ഴി​ത്തി​രി​വാ​കു​ന്ന​ത്.

മ​ല​യാ​ള സി​നി​മാ ലോ​ക​ത്ത് ത​ന്നെ ഏ​റെ ച​ർ​ച്ച​വി​ഷ​യ​മാ​യി ഈ ​ക​ഥാ​പാ​ത്രം. ജ​യ​സൂ​ര്യ, ദി​ലീ​പ് തു​ട​ങ്ങി​യ​വ​രു​ടെ നാ​യി​ക​യാ​യും അ​നു വേ​ഷ​മി​ട്ടു. ഇ​പ്പോ​ൾ മ​മ്മൂ​ട്ടി പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്ന ച​രി​ത്ര സി​നി​മ​യാ​യ മാ​മാ​ങ്ക​ത്തി​ൽ മാ​ണി​ക്യ​മാ​യി എ​ത്തു​ക​യാ​ണ് അ​നു. മൂ​ന്ന് നാ​യി​ക​മാ​രാ​ണ് മാ​മാ​ങ്ക​ത്തി​ലു​ള്ള​ത്. അ​തി​ൽ ഒ​രാ​ളാ​ണ് അ​നു.

മാ​മാ​ങ്ക​ത്തി​ലേ​ക്കു​ള്ള ക​ട​ന്നു വ​ര​വ്

മാ​മാ​ങ്കം എ​ന്ന സി​നി​മ​യി​ലേ​ക്ക് എ​ന്നെ നേ​രി​ട്ട് വി​ളി​ക്കു​ക​യാ​യി​രു​ന്നു. ക​ഥ കേ​ട്ട​പ്പോ​ൾ ത​ന്നെ ആ​വേ​ശ​മാ​യി. ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​യാ​ണി​ത്. മ​ല​യാ​ള​ത്തി​ൽ ഇ​തു​പോ​ലു​ള്ള സി​നി​മ​ക​ൾ കു​റ​ച്ചേ ഉ​ള്ളൂ. ഇ​ത്ത​രം സി​നി​മ​ക​ൾ എ​പ്പോ​ഴും ല​ഭി​ക്കു​ക​യി​ല്ല. പ​ല ഭാ​ഷ​ക​ളി​ൽ ഒ​രു​മി​ച്ചു റി​ലീ​സ് ചെ​യ്യു​ന്ന സി​നി​മ​യും കൂ​ടെ ആ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ വേ​ഷം സ്വീ​ക​രി​ച്ചു. “മ​മ്മൂ​ക്ക​യ​ല്ലെ ഹീ​റോ പി​ന്നെ ഒ​ന്നും നോ​ക്കി​യി​ല്ല’.

മാ​മാ​ങ്ക​ത്തി​ലെ മാ​ണി​ക്യ​ത്തെ​ക്കു​റി​ച്ച്

ഉ​ണ്ണി മു​കു​ന്ദ​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ ച​ന്ദ്രോ​ത്ത് പ​ണി​ക്ക​രു​ടെ ഭാ​ര്യാ വേ​ഷ​മാ​ണ് ഈ ​സി​നി​മ​യി​ൽ ഞാ​ൻ ചെ​യ്യു​ന്ന​ത്. മാ​ണി​ക്യം എ​ന്നാ​ണ് ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. നാ​ടി​നു വേ​ണ്ടി ചാ​വേ​റാ​യി ഭ​ർ​ത്താ​വ് പോ​കേ​ണ്ടി വ​രു​ന്ന വൈ​കാ​രി​ക​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ൽ ക​ര​യാ​ൻ പോ​ലും പ​റ്റാ​തെ എ​ല്ലാം അ​ട​ക്കി​പി​ടി​ച്ചു നി​ൽ​ക്കേ​ണ്ടി വ​രു​ന്ന ഭാ​ര്യ​യെ​യാ​ണ് ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​നി​മ​യി​ൽ ക​ള​രി​യൊ​ന്നും ചെ​യ്യേ​ണ്ടി വ​ന്നി​ല്ല. അ​ങ്ങ​നെ​യു​ള്ള ഒ​രു ക​ഥാ​പാ​ത്ര​മ​ല്ല മാ​ണി​ക്യം. ഉ​ണ്ണി മു​കു​ന്ദ​നെ മു​ൻ​പേ പ​രി​ച​യം ഉ​ള്ള​താ​ണ്. ഭ​ർ​ത്താ​വ് വി​ഷ്ണു ആ​യും സു​ഹൃ​ത്തു​ക്ക​ൾ ആ​ണ്.

ലൊ​ക്കേ​ഷ​ൻ അ​നു​ഭ​വ​ങ്ങ​ൾ

വ​ള​രെ ന​ല്ല അ​നു​ഭ​വ​മാ​യി​രു​ന്നു ലൊ​ക്കേ​ഷ​ൻ. ക​നി​ഹ ചേ​ച്ചി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത് സെ​റ്റി​ൽ നി​ന്നാ​ണ്. സ​മ​യം കി​ട്ടു​ന്പോ​ഴൊ​ക്കെ ഞ​ങ്ങ​ൾ സം​സാ​രി​ച്ചി​രി​ക്കും. പാ​ർ​വ​തി ചേ​ച്ചി​യും ഉ​ണ്ടാ​കും ഒ​പ്പം. മാ​മാ​ങ്ക​ത്തി​ന് വേ​ണ്ടി അ​ഞ്ചു കോ​ടി മു​ട​ക്കി വ​ലി​യ ഒ​രു സെ​റ്റ് ഒ​രു​ക്കി​യി​രു​ന്നു. ശ​രി​ക്കും ഞാ​ൻ അ​ത്ഭു​ത​പ്പെ​ട്ടു​പോ​യി.

എ​ല്ലാ സെ​റ്റു​ക​ളും പ​ഴ​യ ഒ​രു കാ​ല​ഘ​ട്ട​ത്തെ ഓ​ർ​മി​പ്പി​ക്കു​ന്ന പോ​ലെ ആ​യി​രു​ന്നു. ഓ​ല മേ​ഞ്ഞ വീ​ടു​ക​ളും പ​ഴ​യ രീ​തി​യി​ൽ വ​സ്ത്ര​ങ്ങ​ൾ അ​ണി​ഞ്ഞ അ​ഭി​നേ​താ​ക്ക​ളും എ​ല്ലാം കൂ​ടെ പ​ഴ​യ​കാ​ല​ത്തേ​ക്ക് എ​ത്തി​പ്പെ​ട്ട ഒ​ര​നു​ഭ​വ​മാ​യി​രു​ന്നു.

മ​മ്മൂ​ട്ടി എ​ന്ന മ​ഹാ​ന​ട​ൻ

മ​ല​യാ​ള സി​നി​മ ച​രി​ത്ര​ത്തി​നു വ​ലി​യൊ​രു മു​ത​ൽ​ക്കൂ​ട്ടാ​കും മാ​മാ​ങ്കം. അ​തി​ൽ നാ​യ​ക​നാ​യി എ​ത്തു​ന്ന​താ​ക​ട്ടെ മ​ല​യാ​ള സി​നി​മ​യി​ലെ സൂ​പ്പ​ർ താ​രം മ​മ്മൂ​ട്ടി​യും. മ​മ്മൂ​ക്ക​യെ ചെ​റു​പ്പം മു​ത​ലേ ഇ​ഷ്ട​മാ​ണ്. മ​മ്മൂ​ക്ക എ​ന്നെ ഒ​രു​പാ​ട് അ​ത്ഭു​ത​പ്പെ​ടു​ത്തി. ചേ​ക​വ​രാ​യി വേ​ഷ​മി​ട്ട് മു​ന്നി​ൽ വ​ന്നു നി​ൽ​ക്കു​ന്പോ​ൾ ച​രി​ത്ര പു​രു​ഷ​നെ നേ​രി​ൽ കാ​ണു​ന്ന ഒ​രു ഫീ​ൽ ആ​യി​രു​ന്നു.

മ​മ്മൂ​ക്ക​യോ​ടൊ​പ്പം മാ​സ്റ്റ​ർ അ​ച്യു​ത​നും പ്ര​ധാ​ന വേ​ഷ​മി​ടു​ന്നു​ണ്ട്. അ​ച്യു​ത​ന്‍റെ ആ​ദ്യ സി​നി​മ​യാ​ണ്. ഡ​യ​റ​ക്ട​ർ സ​ർ പ​റ​യു​ന്ന അ​തെ രീ​തി​യി​ൽ വ​ള​രെ ന​ന്നാ​യി അ​വ​ൻ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ഇ​തി​ലെ എ​ല്ലാ​വ​രും ന​ന്നാ​യി ഹാ​ർ​ഡ് വ​ർ​ക്ക് ചെ​യ്തി​ട്ടു​ണ്ട്. ത​മി​ഴ്, തെ​ലു​ങ്കു ,ഹി​ന്ദി തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ൽ ഒ​രു​മി​ച്ചു റി​ലീ​സ് ചെ​യ്യു​ന്ന സി​നി​മ ആ​ണി​ത്.

വ​സ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ വ​ന്ന വാ​ർ​ത്ത​ക​ൾ

ച​രി​ത്ര​സി​നി​മ​യാ​യ​തു കൊ​ണ്ട് വ​സ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ കു​റ​ച്ച് ക​ണ്‍​ഫ്യൂ​ഷ​ൻ ഉ​ണ്ടാ​യി​രു​ന്നു. അ​ന്ന​ത്തെ വ​സ്ത്ര​ധാ​ര​ണ രീ​തി​യെ കു​റി​ച്ച് ന​മു​ക്ക​റി​യാ​ലോ. അ​ങ്ങ​നെ ഒ​രു ആ​ശ​യ​കു​ഴ​പ്പം ഉ​ണ്ടാ​യി​രു​ന്നു. വ​സ്ത്രാ​ല​ങ്കാ​രം ചെ​യ്യു​ന്ന​വ​ർ ആ ​ആ​ശ​ങ്ക​ക​ളെ​ല്ലാം ഒ​ഴി​വാ​ക്കി​ത്ത​ന്നു. വ​ലി​യ വാ​ർ​ത്ത​യാ​ക്കാ​ൻ മാ​ത്രം ഒ​ന്നും ഇ​ല്ലാ​യി​രു​ന്നു. ഏ​ത് ക​ഥ​യാ​യാ​ലും ഞാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്ത്ര​ത്തെ​ക്കു​റി​ച്ച് ചോ​ദി​ക്കാ​റു​ണ്ട്. അ​ത്ര​യേ ഇ​തി​ലും ഉ​ണ്ടാ​യി​ട്ടു​ളൂ.

മാ​ള​വി​ക​യു​ടെ പോ​സ്റ്റി​നെ പ​റ്റി

മാ​ള​വി​ക ആ​ദ്യ ഷൂ​ട്ടി​ൽ ഒ​ക്കെ ഉ​ണ്ടാ​യി​രു​ന്നു. പ​ക്ഷെ വേ​റേ സി​നി​മ ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത് കൊ​ണ്ട് ഡേ​റ്റ് ഉ​ണ്ടാ​യി​ല്ല. അ​ത്ര​യേ അ​വ​ളും ഉ​ദേ​ശി​ച്ചി​ട്ടു​ള്ളൂ. പ​ക്ഷെ വാ​ർ​ത്ത വ​ന്ന​പ്പോ അ​നു​സി​താ​ര മാ​ള​വി​ക​യെ മാ​റ്റി എ​ന്നൊ​ക്കെ ആ​ണ്. മാ​ള​വി​ക എ​ന്നെ വി​ളി​ച്ച് ഞാ​ൻ അ​ങ്ങ​നെ ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല ചേ​ച്ചി എ​ന്നൊ​ക്കെ പ​റ​ഞ്ഞു. ഇ​തൊ​ന്നും മൈ​ൻ​ഡ് ചെ​യ്യേ വേ​ണ്ട വി​ട്ടു​ക​ള എ​ന്നൊ​ക്കെ ഞാ​ൻ മാ​ളൂ​നോ​ട് പ​റ​ഞ്ഞു. വ്യൂ​സ് കൂ​ടാ​ൻ വേ​ണ്ടി ചെ​യ്യു​ന്ന​താ​ണി​തൊ​ക്കെ.

വി​വാ​ഹ​ശേ​ഷം സി​നി​മ​യി​ൽ സ​ജീ​വ​മാ​യി

സാ​ധാ​ര​ണ സി​നി​മ ന​ടി​മാ​ർ വി​വാ​ഹ​ത്തോ​ടെ അ​ഭി​ന​യം നി​ർ​ത്തു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ് വി​വാ​ഹ​ത്തി​നു​ശേ​ഷം സി​നി​മ​യി​ൽ കൂ​ടു​ത​ൽ സ​ജീ​വ​മാ​യി മാ​റു​ക​യാ​ണ് അ​നു സി​ത്താ​ര. 2013ൽ ​സു​രേ​ഷ് അ​ച്ചൂ​സ് സം​വി​ധാ​നം ചെ​യ്ത പൊ​ട്ടാ​സ് ബോം​ബ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​നു വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന​ത്.

തു​ട​ർ​ന്ന് സ​ത്യ​ൻ അ​ന്തി​ക്കാ​ടി​ന്‍റെ ഒ​രു ഇ​ന്ത്യ​ൻ പ്ര​ണ​യ​ക​ഥ​യി​ൽ ല​ക്ഷ്മി ഗോ​പാ​ല​സ്വാ​മി​യു​ടെ കു​ട്ടി​ക്കാ​ലം ചെ​യ്തു. ഹാ​പ്പി വെ​ഡ്ഡിം​ഗ്, ഫു​ക്രി, രാ​മ​ന്‍റെ ഏ​ദ​ൻ തോ​ട്ടം, അ​ച്ചാ​യ​ൻ​സ് എ​ന്നി​ങ്ങ​നെ ഒ​ട്ട​ന​വ​ധി ചി​ത്ര​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ വേ​ഷ​ങ്ങ​ൾ ചെ​യ്തു.

ഇ​തി​ന​കം തൊ​ട്ട​തെ​ല്ലാം പൊ​ന്നാ​ക്കി 25യോ​ളം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചു ക​ഴി​ഞ്ഞ അ​നു സി​ത്താ​ര സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലും സ​ജീ​വ​മാ​യ സാ​ന്നി​ധ്യം അ​റി​യി​ക്കാ​റു​ണ്ട്. ഉ​രു​ള​യ്ക്ക് ഉ​പ്പേ​രി പോ​ലെ മ​റു​പ​ടി ന​ൽ​കാ​ൻ മി​ടു​ക്കി​യാ​ണ് അ​നു സി​ത്താ​ര.

കു​ടും​ബം

വ​യ​നാ​ട്ടി​ലെ ക​ല്പ​റ്റ​യി​ലാ​ണ് വീ​ട്. അ​ച്ഛ​ൻ അ​ബ്ദു​ൾ സ​ലാം. അ​മ്മ രേ​ണു​ക ക​ല്പ​റ്റ​യി​ൽ നൃ​ത്ത​വി​ദ്യാ​ല​യം ന​ട​ത്തു​ന്നു. ക​ല്പ​റ്റ എ​സ്കെ​എം ജെ ​ഹൈ​സ്കൂ​ളി​ലാ​ണ് പ​ഠി​ച്ച​ത്. പി​ന്നീ​ട് കേ​ര​ള ക​ലാ​മ​ണ്ഡ​ല​ത്തി​ൽ ചേ​ർ​ന്നു. മോ​ഹി​നി​യാ​ട്ട​മാ​യി​രു​ന്നു മെ​യി​ൻ. കൂ​ടെ കു​ച്ചു​പ്പു​ടി​യും പ​ഠി​ച്ചു. അ​മ്മ ന​ർ​ത്ത​കി​യാ​യ​തു കൊ​ണ്ടു ചെ​റു​പ്പം മു​ത​ൽ​ക്കേ നൃ​ത്തം അ​ഭ്യ​സി​ച്ചി​രു​ന്നു. സം​സ്ഥാ​ന സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

ബി​കോ​മി​നു പ​ഠി​ക്കു​ന്പോ​ഴാ​ണ് കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി എ​ഫ് സോ​ണ്‍ ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. മോ​ഹി​നി​യാ​ട്ടം. ഭ​ര​ത​നാ​ട്യം. കു​ച്ചു​പ്പു​ടി, ഫോ​ക്ക് ഡാ​ൻ​സ്, ഒ​പ്പ​ന, സം​ഘ​നൃ​ത്തം എ​ന്നീ​യി​ന​ങ്ങ​ളി​ൽ സ​മ്മാ​നം ല​ഭി​ച്ച​തോ​ടെ ക​ലാ​തി​ല​ക​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഞാ​ൻ സി​നി​മ​യി​ൽ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ഏ​റ്റ​വും അ​ധി​കം ആ​ഗ്ര​ഹി​ച്ച​ത് എ​ന്‍റെ അ​ച്ഛ​നാ​ണ്. അ​ദേ​ഹം നാ​ട​ക​ന​ട​ൻ കൂ​ടി​യാ​ണ്. നി​ര​വ​ധി നാ​ട​ക​ങ്ങ​ളി​ൽ അ​ച്ഛ​ൻ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ഭ​ർ​ത്താ​വി​ന്‍റെ പി​ന്തു​ണ

ഭ​ർ​ത്താ​വ് വി​ഷ്ണു പ്ര​സാ​ദ് ബം​ഗ​ളൂ​രു​വി​ൽ ബി​റ്റ് ട്രാ​ൻ​സ് എ​ന്ന പേ​രി​ൽ മീ​ഡി​യ സ്റ്റു​ഡി​യോ ന​ട​ത്തു​ന്നു. പ്ല​സ് ടു​വി​നു പ​ഠി​ക്കു​ന്പോ​ഴാ​ണ് ഞ​ങ്ങ​ൾ പ്ര​ണ​യ​ത്തി​ലാ​യ​ത്. വി​വാ​ഹ​ത്തി​ന് ശേ​ഷ​മാ​ണ് സി​നി​മ​യി​ൽ സ​ജീ​വ​മാ​കു​ന്ന​ത്. വി​ഷ്ണു​വേ​ട്ട​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും പി​ന്തു​ണ വ​ള​രെ വ​ലു​താ​ണ്. എ​ന്‍റെ കൂ​ടെ സി​നി​മ സെ​റ്റി​ലെ​ല്ലാം വി​ഷ്ണു​വേ​ട്ട​ൻ വ​രും.

ത​യാ​റാ​ക്കി​യ​ത്: റി​യാ​രാ​ജു

Related posts