മലയാളത്തിലൂടെ സിനിമ മേഖലയിലേക്കെത്തി തെലുങ്ക് സിനിമയുടെ അഭിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ് നടി അനു ഇമ്മാനുവൽ. ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ ഒട്ടും മടിയില്ലാത്ത താരത്തെ തെലുങ്ക് സിനിമാ ലോകം രണ്ടു കൈയും നീട്ടിയാണ് സ്വീകരിച്ചത്. എഫ്ബി ലൈവിലും ഫോട്ടോ ഷൂട്ടിലും എല്ലാം തന്റെ മേനിയഴക് പ്രദർശിപ്പിക്കാൻ അനു മടി കാട്ടാറില്ല.
അല്ലു അർജുന്റെ നായികയായ “നാ പേരു സൂര്യ’ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് അനു ഇപ്പോൾ. നാഗ ചൈതന്യ നായകനാകുന്ന ശൈലജ റെഡ്ഢി അല്ലുഡുവിലും അനു തന്നെയാണ് നായിക. മലയാളത്തിൽ നല്ല വേഷങ്ങൾ കിട്ടാതെ പോയത് കൊണ്ടാണ് തെലുങ്കിൽ ഒരു കൈ നോക്കാൻ താരം തീരുമാനിച്ചത്.
നല്ല വേഷങ്ങൾ മലയാളത്തിൽ നിന്നു കിട്ടിയില്ലെങ്കിൽ തെലുങ്ക് സിനിമകളുമായി മുന്നോട്ടു പോകാനാണ് താരത്തിന്റെ തീരുമാനമെന്ന് അനുവിനോട് അടുത്ത വൃത്തങ്ങൾ പറയുന്നു.