ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ രോഗി സന്ദർശനം കർശനമായി നിയന്ത്രിക്കണമെന്ന് ഡോക്ടർമാർ. ദിവസവും വൈകുന്നേരം നാലിനാണ് രോഗി സന്ദർശനസമയം. ഈ സമയം മറ്റുള്ള വാർഡുകളിൽ രോഗികളെ സന്ദർശിക്കുന്ന അതേ ലാഘാവത്തോടെയാണ് തീവ്രപരിചരണ വിഭാഗത്തിലും സന്ദർശിക്കുന്നത്.
സന്ദർശനം മൂലം രോഗികൾക്ക് അണുബാധ ഏൽക്കുന്നതായി ഡോക്ടർമാർ പറഞ്ഞു. ഇത് രോഗികളുടെ നില കൂടുതൽ വഷളാകാൻ കാരണമാകുന്നു. രണ്ട് തീവ്രപരിചരണ വിഭാഗമാണ് കുട്ടികളുടെ ആശുപത്രിയിലുള്ളത്. ഇവിടെ നവജാത ശിശുക്കൾ വരെ ചികിത്സയിലുണ്ട്.
മെഡിക്കൽ കോളജിൽ ഹൃദയശസ്തക്രിയ, ഹൃദ്രോഗം എന്നീവിഭാഗങ്ങളിലെ വാർഡുകളിലും തീവ്രപരിചരണ വിഭാഗങ്ങളിലും ട്രോമ കെയർ യൂണിറ്റ് ഉൾപ്പെടെ മുഴുവൻ തീവ്രപരിചരണ വിഭാഗത്തിലും രോഗി സന്ദർശനത്തിൽ കർശന നിയന്ത്രണമുള്ളതുപോലെ കുട്ടികളുടെ ആശുപത്രിയിലും നിയന്ത്രണമേർപ്പടുത്തണമെന്നാണാവശ്യം.