വിവാഹ ശേഷമാണ് കൂടുതൽ സ്നേഹിക്കാനും പരസ്പരം മനസിലാക്കാനും കഴിഞ്ഞത് .
അപ്പോൾ സ്വാഭാവികമായും ഞങ്ങളുടെ സൗഹൃദവും വളർന്നു വലുതാകുകയും ചെയ്തു.
ഞാൻ പ്ലസ്ടുവിനു പഠിക്കുമ്പോഴാണ് ഇഷ്ടമാണെന്ന് വിഷ്ണുവേട്ടൻ പറയുന്നത്.
ഡിഗ്രി അവസാന വർഷം പഠിക്കുമ്പോഴാണ് മറുപടി കൊടുക്കുന്നത്. ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞു കുറച്ചു മാസം കഴിഞ്ഞു ഞങ്ങളുടെ വിവാഹം.
അതുവരെ ഞങ്ങൾ രണ്ടും പേരും തമ്മിലുള്ള ഇഷ്ടം ആരോടും ഞാൻ പറഞ്ഞില്ല. കൂട്ടുകാരോടും പോലും പറയാതെ രഹസ്യമാക്കിവച്ചു.
വിവാഹത്തിനു മുന്പ് നേരിൽ കാണാൻ അവസരമില്ലായിരുന്നു. വീട്ടിലെ ലാൻഡ് ഫോണിൽ എപ്പോഴെങ്കിലും വിളിക്കും.
അല്ലെങ്കിൽ കത്തുകൾ അയയ്ക്കും. വിവാഹത്തിനു ശേഷമാണ് ഞങ്ങൾ സംസാരിച്ചു തുടങ്ങുന്നത്.
മുന്പേ പരിചയമുണ്ടെങ്കിലും കാണുമ്പോൾ സംസാരിക്കാറില്ല. അകന്ന ബന്ധു കൂടിയാണ് വിഷ്ണുവേട്ടൻ.
വിവാഹശേഷം പരസ്പരം മനസിലാക്കാൻ കഴിഞ്ഞതോടെ ജീവിതം ആസ്വദിക്കാൻ തുടങ്ങി.
-അനു സിതാര