കോട്ടയം: കുമരകം കോക്കനട്ട് ലഗൂണ്‍ റിസോർട്ടിനു സമീപം ശിക്കാര ബോട്ട് മൂങ്ങി അപകടത്തിൽപ്പെട്ട വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയവരെ ജില്ലാ പോലീസ് ചീഫ് അനുമോദിച്ചു. ചെന്നൈ സ്വദേശികളായ ദന്പതികളും ബോട്ട് ഡ്രൈവറുമാണ് അപകടത്തിൽപ്പെട്ടത്.
സമീപത്തുണ്ടായിരുന്ന കുമരകം പുരചിറയിൽ സുനിൽ, തലയാഴം ലക്ഷംവീട്ടിൽ താമസം പീതാംബരൻ എന്നിവരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് സഞ്ചാരികളെ രക്ഷപ്പെടുത്താനായത്. ഇവരുടെ മാതൃകാപരമായ പ്രവർത്തനം മുൻനിർത്തി സുനിലിനേയും പീതാംബരനേയും ഇന്നലെ ജില്ലാ പോലീസ് ഓഫീസിൽ നടന്ന ജില്ലാ ക്രൈം കോണ്‍ഫറൻസിൽ ജില്ലാ പോലീസ് ചീഫ് അനുമോദിച്ചു. ഇവർക്ക് പ്രശംസാ പത്രം നല്കി.