കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിനുശേഷം നിരവധി നടിമാര്‍ സിനിമാമേഖലയില്‍ നിന്ന് തങ്ങള്‍ക്കുണ്ടായ മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ കാലെടുത്തുവച്ച് അധികസമയം കഴിയുന്നതിനു മുമ്പുതന്നെ സിനിമാമേഖലയില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവത്തെ താന്‍ നേരിട്ടതെങ്ങനെയെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് യുവനടി അനുമോൾ.
താന്‍ പ്രതികരിക്കുന്നയാളാണെന്നും അത്തരത്തില്‍ പ്രതികരിച്ചത് കൊണ്ട് സിനിമയില്‍ മോശം അനുഭവമുണ്ടായിട്ടുണ്ടെന്നുമാണ് ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ അനുമോള്‍ പറഞ്ഞത്. ‘ഒരു സിനിമയില്‍ ഹീറോയിന് ആയി എന്നെ ഫിക്സ് ചെയ്തു കഴിഞ്ഞിരുന്നു. എന്നിട്ട് ഞാനറിയാതെ ആ പടത്തിന്റെ പൂജ എന്നുപറഞ്ഞ് ചടങ്ങ് നടത്തി.
അത് കഴിഞ്ഞിട്ട് അവിടെ മൂന്ന് നാല് പെണ്‍കുട്ടികള്‍ വന്ന് നായകന്റെ കൂടെ വെറുതെ ഫോട്ടോ എടുക്കുകയാണ്. ആ കുട്ടികളെ മുഴുവന്‍ നായികയാക്കാമെന്ന് പറഞ്ഞ് പറ്റിക്കുകയാണ്. എന്നിട്ട് ആ സിനിമ ചെയ്യാതെ ഞാന്‍ തിരിച്ചുപോന്നു. അവരെന്നെ വിളിച്ച് ഭീഷണിപ്പെടുത്തി.
അനു വരണം, ഇല്ലെങ്കില്‍ ഞങ്ങള്‍ പ്രസ് മീറ്റ് നടത്തുമെന്ന്. ഞാന്‍ പറഞ്ഞു, നിങ്ങള്‍ ധൈര്യായിട്ട് നടത്തു എന്ന്. അവര്‍ മോശമായിട്ട് പറയുകയാണ്, അനൂന് ഒരു പ്രശ്നവും വരില്ല എന്ന്, ഞാന്‍ പറഞ്ഞു, ചേട്ടാ ഞാന്‍ റിയാക്ട് ചെയ്യുന്നൊരാളാണ്. എനിക്കാ സെറ്റില്‍ വര്‍ക്ക് ചെയ്യാന്‍ പറ്റില്ല എന്ന്. ആ സിനിമ ഇന്നും നടന്നിട്ടില്ല’.