തനിക്ക് സോഷ്യൽ മീഡിയയിലുണ്ടായ മോശം അനുഭവത്തിനെതിരേ പൊട്ടിത്തെറിച്ച നടി അനുമോൾ രംഗത്ത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു അനുവിന്റെ പ്രതികരണം. തനിക്ക് അശ്ലീല ചിത്രങ്ങൾ അയച്ചു തരുന്നവർക്കെതിരേയാണ് താരം രംഗത്തെത്തിയത്.
തങ്ങളുടെ സ്വാകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളാണ് ഇത്തരക്കാർ അയച്ചത്. ബ്ലോക്ക് ചെയ്ത് മടുത്തെന്നും ഇത് അവസാനിപ്പിക്കണമെന്നും അനുമോൾ പറയുന്നു.
അതേസമയം ഒരാളെക്കുറിച്ച് അനുമോൾ എടുത്തു പറഞ്ഞു. ഒരാൾ പല അക്കൗണ്ടുകളിൽ നിന്നുമായി തനിക്ക് വീഡിയോ അയക്കുകയാണെന്ന് അനു പറയുന്നു.
ഇനി ആവർത്തിക്കുകയാണെങ്കിൽ ഇയാളെകുറിച്ച് സൈബർ സെല്ലിൽ റിപ്പോർട്ട് ചെയ്യുമെന്നും താരം പറഞ്ഞു. സ്ത്രീകൾക്ക് ഇത്തരം ചിത്രങ്ങൾ അയയ്ക്കുന്നവർ അറിയേണ്ടത് അറപ്പല്ലാതെ മറ്റൊന്നും ഇതുകൊണ്ട് ഉണ്ടാകില്ല എന്നാണെന്നും താരം കൂട്ടിച്ചേർത്തു.