ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് അനുമോള്‍.
ചായില്യം, ഇവന് മേഘരൂപന്‍, വെടിവഴിപാട്, അകം, റോക്സറ്റാര് എന്നീങ്ങനെയുളള ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധേയ ആയത്.
മലയാളത്തില്‍ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും നടി പ്രത്യക്ഷപ്പെടാറുണ്ട്. അഭിനേത്രി എന്നതിലുപരി മികച്ച ഒരു നര്‍ത്തകി കൂടിയാണ് അനുമോള്‍.
സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് താരം. തന്റ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.
വിവാഹത്തെകുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെപ്പറ്റി താരം പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ലോക വനിത ദിനത്തിലായിരുന്നു അനുമോള്‍ കുറിപ്പ് പങ്കുവെച്ചെത്തിയത്.
നല്ല ബോധ്യത്തോടെ മെച്യൂരിറ്റിയോടെ ചെയ്യേണ്ട കാര്യമാണ് കല്യാണം എന്നാണ് അനുമോള്‍ പറയുന്നത്.
ഒറ്റക്ക് ജീവിക്കുക, ഒരു പ്രായം കഴിഞ്ഞ് കല്യാണം കഴിക്കുകയെന്നുള്ളത് എന്തോ അബ് നോര്‍മാലിറ്റി അല്ലെങ്കില്‍ ഒരു ശരികേടായി ആണ് പൊതുവില്‍ ആളുകള്‍ കാണുന്നത്.
കല്യാണം നല്ല ബോധ്യത്തോടെ മെച്യൂരിറ്റിയോടെ ചെയ്യേണ്ട കാര്യമായാണ് എനിക്ക് തോന്നീട്ടുള്ളത്, കഴിക്കണം എന്ന് ഉള്ളവര്‍ക്ക്.
അല്ലാത്തവര്‍ക്ക് കല്യാണം കഴിക്കാതെ ആണ് ഹാപ്പിനെസ്സ് എന്ന് വെച്ചാല്‍ അത് അക്സപ്റ്റ് ചെയ്യണം. നിങ്ങള്‍ എപ്പോഴാണോ തയ്യാറാവുന്നത്. ആ സമയം ആണ് അനിയോജ്യമായ വിവാഹ സമയമെന്നാണ് അനുമോള്‍ പറയുന്നത്.
ഞാന്‍ പേഴ്സണലി സിംഗിള്‍ ആയി ജീവിച്ചാല്‍ എന്താ കുഴപ്പം എന്ന് ആലോചിക്കുന്ന ആളാണ്. കല്യാണം കഴിക്കുന്നതോടെ എന്താണ് ഒരു സ്ത്രീയുടെ ലൈഫില്‍ ബെറ്റര്‍ ആവുന്നത് എന്ന് ഞാന്‍ ആലോചിക്കാറുണ്ട്.
എല്ലാരും കഴിക്കുന്നു നാട്ടുനടപ്പ് എന്നാ കഴിച്ചേക്കാം എന്ന് പറഞ്ഞു കഴിക്കുന്ന ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്.
പിന്നെ ഒറ്റക്ക് ജീവിക്കുന്നത് ശരികേട് എന്ന് സൊസൈറ്റി പറഞ്ഞാലോ അല്ലെങ്കില്‍ അവിടേക്ക് ഒരു ആണ് സുഹൃത്ത് വരുമ്പോ ഉണ്ടാവുന്ന ചീത്തപ്പേരുകള്‍ ഭയന്ന് അങ്ങനെ ഒരു സ്ത്രീയുടെ ഡിഗ്നിറ്റി ആന്റ് ഹോണര്‍ ഹസ്ബന്റില്‍ ആണോ ഉള്ളത് അങ്ങനെ ഒക്കെ ആലോചിച്ച് കല്യാണം കഴിപ്പിക്കുന്നതായി തോന്നീട്ടുണ്ട്.
ജീവിതം, ലൈംഗി കത, പ്രത്യുല്പാദനം എന്നിവ നിയന്ത്രിക്കുന്ന ഒന്നാണ് വിവാഹം. നിങ്ങള്‍ തയ്യാറാകുമ്പോള്‍ മാത്രം വിവാഹത്തിന് ഒരുങ്ങുക.
വിവാഹം എന്നത് ഒരു അറേഞ്ച്മെന്റ് മാത്രമാണ് അത് നിര്‍ബന്ധം അല്ലെന്നും കുറിപ്പില്‍ പറയുന്നു.കല്യാണം ആയില്ലേ…കുട്ടി ആയില്ലേന്നേ ആളുകള്‍ ചോദിക്കാറുള്ളൂ.
നിങ്ങളുടെ വിവാഹ ജീവിതത്തില്‍ ഹാപ്പി ആണോ. ജീവിതത്തില്‍ നിങ്ങള്‍ സന്തോഷവാനാണോ സന്തോഷവതിയാണോ എന്ന ചോദ്യങ്ങള്‍ കുറവാണ്.
അതിനാല്‍ നമ്മുടെ സന്തോഷം എവിടെയാണ് കിടക്കുന്നതെന്ന് കണ്ടെത്തേണ്ടത് അതിനായി പോകുക. മറ്റുള്ളവരെ ദ്രോഹിക്കരുത്.
നിങ്ങളുടെ ജീവിതം നയിക്കുക, നിങ്ങളുടെ ലിംഗ ഭേദം പരിഗണിക്കാതെ ഒരു നല്ല മനുഷ്യനാകാന്‍ ശ്രമിക്കുക, അത് എന്തുതന്നെയായാലും എന്ന് അനുമോള്‍ കുറിക്കുന്നു.