മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനുമോള്‍. ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് അനുമോള്‍ മലയാളികളുടെ മനസ്സില്‍ കയറിപ്പറ്റിയത്.
ചായില്യം, ഇവന് മേഘരൂപന്‍, വെടിവഴിപാട്, അകം, റോക്സറ്റാര് എന്നീങ്ങനെയുളള ചിത്രങ്ങളിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്.
ശക്തമായ കഥാപാത്രങ്ങളുമായിട്ടാണ് താരം എപ്പോഴും പ്രേക്ഷകരുടെ മുന്നില്‍ എത്താറുള്ളത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും താരം കഴിവ് തെളിയിച്ചിട്ടുണ്ട്.
അഭിനേത്രി എന്നതിന് ഉപരി നര്‍ത്തകി കൂടിയാണ് അനുമോള്‍. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അനുമോള്‍. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ താരം പലപ്പോഴും പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോള്‍ സമൂഹത്തില്‍ ജീവിക്കുമ്പോഴുള്ള പേടികളെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി അനുമോള്‍. കോഴിക്കോട് മാളില്‍ യുവനടിമാരെ കയറിപ്പിടിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അനു.
മാനസികമായി അനാരോഗ്യമുള്ള ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത് എന്നത് പേടിപ്പെടുത്തുന്ന കാര്യമാണെന്ന് അനുമോള്‍ പറയുന്നു.
സ്ത്രീകള്‍ എന്നുപറഞ്ഞാല്‍ പുരുഷന്മാര്ക്ക് കയറിപ്പിടിക്കാനുള്ള വസ്തുവാണെന്ന പൊതു ധാരണയുള്ള സമൂഹമായി മാറുകയാണെന്ന് അനു പറയുന്നു.
ഇതെല്ലാം മാറി സ്ത്രീപുരുഷ ഭേദമില്ലാതെ എല്ലാവരെയും തുല്യരായി കാണുന്ന സമൂഹമാണ് വരേണ്ടതെന്നും താരം കൂട്ടിച്ചേര്‍ത്തു. കൂടാതെ ആക്രമണത്തിന് ഇരയായ നടിമാര്‍ക്ക് അനുമോള്‍ തന്റെ പിന്തുണയും പ്രഖ്യാപിച്ചു.
നമ്മള് ഇപ്പോഴും ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് വേണ്ടി സംസാരിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് തന്നെ സങ്കടമാണെന്ന് അനുമോള്‍ പറയുന്നു.
സമൂഹത്തില്‍ മാറ്റങ്ങള്‍ വരുന്നുണ്ട്, സ്ത്രീകളുടെ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സംഘടനകള്‍ വരുന്നുണ്ട് അത് നമ്മുടെ ജോലി സ്ഥലത്ത് ചെറിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട് എങ്കിലും സമൂഹം ഇനിയും മാറിയിട്ടില്ലെന്ന് ഇക്കാര്യത്തില്‍ തന്നെ വ്യക്തമാകുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
അവളുമാരുടെ വേഷം കണ്ടാല്‍ ആര്‍ക്കും കയറി പിടിക്കാന്‍ തോന്നുമെന്നുള്ള കമന്റുകള്‍ വരെ ഞെട്ടിപ്പിക്കുന്നതാണെന്നും താരം പറയുന്നു.
ആക്രമണം നേരിട്ട ഒരു പെണ്‍കുട്ടിക്ക് ഒരു അടിയേ കൊടുക്കാന്‍ പറ്റിയുള്ളല്ലോ എന്നോര്‍ത്താണ് തനിക്ക് സങ്കടമെന്നും അനു പറയുന്നു.
ഈ പ്രശ്നത്തില്‍ രണ്ടു പെണ്‍കുട്ടികള്‍ രണ്ടു തരത്തിലാണ് പ്രതികരിച്ചത്. ഒരാള്‍ എന്ത് ചെയ്യണം എന്നറിയാതെ ട്രോമയില്‍ ആയിപ്പോയി, അടുത്ത ആള് ശക്തമായി പ്രതികരിച്ചു.
ഇത് തന്നെ സമൂഹത്തിലെ പെണ്‍കുട്ടികളുടെ ഒരു റിഫ്ളക്ഷന്‍ ആണെന്നും അനു പറയുന്നു. പ്രതികരിക്കാന്‍ കഴിയാതെ തരിച്ചു നില്ക്കുന്ന ഒരുപാട് പെണ്‍കുട്ടികളുണ്ട്.
നമ്മള് എന്ത് വസ്ത്രം ധരിച്ചാലും ഇനി വസ്ത്രം ഇട്ടില്ലെങ്കിലും നമ്മുടെ ദേഹത്ത് നമ്മുടെ അനുവാദമില്ലാതെ തൊടാന്‍ ആര്‍ക്കും അവകാശമില്ലെന്നും അനു കൂട്ടിച്ചേര്‍ത്തു.
കൊലയും വെട്ടും റേപ്പും ഒക്കെ കൂടി വരുന്നത് രാജ്യത്ത് നിത്യ സംഭവമായിട്ടുണ്ട്. അത് വാര്‍ത്തകളില്‍ നിന്ന് തന്നെ അറിയാം. നിരാശ മൂത്ത് വട്ടായതാണോ എന്ന് അറിയില്ല.
എന്തുതന്നെയായാലും നമ്മള് ഒരു മോശം കാലഘട്ടത്തിലാണ് ജീവിക്കുന്നത് ഇനിയും മോശമാകുമോ എന്നാണ് തന്റെ പേടിയെന്ന് അനു പറയുന്നു.
പെണ്ണുങ്ങള് എന്ന് പറഞ്ഞാല്‍ ആണുങ്ങള്‍ക്ക് കയറിപ്പിടിക്കാനുള്ള വസ്തുക്കളല്ല എന്ന വസ്തുത എല്ലാവരും മനസ്സിലാക്കണം എന്നാല്‍ മാത്രമേ ഇതിനൊക്കെ മാറ്റം വരൂ എന്നും അനുമോള്‍ കൂട്ടിച്ചേര്‍ത്തു.