മലയാളികളുടെ പ്രിയനടിയാണ് അനു മോള്. മലയാളത്തില്‍ മാത്രമല്ല തമിഴിലും ബംഗാളിയിലുമെല്ലാം അഭിനയിച്ച താരമാണ് അനുമോള്‍.
ഇപ്പോഴിതാ സിനിമയിലേക്കുള്ള തന്റെ വരവിനെക്കുറിച്ചും അമ്മയുടെ പിന്തുണയെക്കുറിച്ചുമൊക്കെ അനുമോള്‍ ഒരഭിമുഖത്തിൽ മനസ് തുറന്നിരിക്കുന്നു.
തലവര എന്നായിരുന്നു തന്റെ സിനിമാ പ്രവേശനത്തെക്കുറിച്ച് അനു മോള് പറയുന്നത്. അനുമോളുടെ വാക്കുകൾ ഇങ്ങനെ…
എൻജിനിയറിംഗ് പഠിച്ച് ജോലിയായി കൊച്ചിയിലേക്ക് വരികയായിരുന്നു. രണ്ടുമ ൂന്ന് ദിവസം കൊണ്ട് ആ ജോലി മടുക്കുന്നു. പിന്നെ ഒരു ചാനലില്‍ ജോലി ചെയ്യുന്നു.
ഒന്നരക്കൊല്ലം ജോലി ചെയ്തു. എന്റെ വള്ളുവനാടന്‍ ഭാഷയ്ക്ക് മലയാള സിനിമയിലൊരു സ്ഥാനമുണ്ടായിരുന്നു. ആളുകള്‍ക്ക് ഇഷ്ടമായിരുന്നു.
എന്റെ ഭാഷ കേട്ടിട്ടാണ് സിനിമയില്‍ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. വീട്ടില്‍ നിന്നു വിടുകയോ എനിക്ക് താല്പര്യമോ ഉണ്ടായിരുന്നില്ല.
സിനിമയെക്കുറിച്ച് നമ്മള് കേട്ടിരിക്കുന്നതൊക്കെ അങ്ങനെയായിരുന്നല്ലോ.സിനിമയില്വരാന് മരിക്കാന്‍ വരെ തയാറായി ചിലരുണ്ട്.
അങ്ങനെയുള്ളപ്പോള്‍ എന്നെത്തേടി ഇങ്ങോട്ട് വരണമെങ്കില്‍ എന്റെ തലയില്‍ വരച്ചിട്ടുണ്ടെന്ന് തോന്നി. എന്നാലൊന്ന് ശ്രമിച്ച് നോക്കാം എന്നുകരുതുകയായിരുന്നു.
ഒറ്റ സിനിമ എന്ന് പറഞ്ഞ് വന്നയാളാണ് ഞാന്‍ ഇപ്പോള്‍ 45 ലധികം സിനിമയായി. ഓരോ സിനിമ കഴിയുന്തോറും സിനിമയോടുള്ള ഇഷ്ടം കൂടിവരികയാണ്- അനു മോള് പറയുന്നു.
ഞാന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അച്ഛന് മരിച്ചതാണ്. അമ്മയാണ് ഞങ്ങളെ വളര്‍ത്തുന്നത്. അമ്മയെ എല്ലാവരും എന്ത് പറയുമെന്ന പേടി അമ്മയ്ക്കുണ്ട്.
പക്ഷെ മക്കളുടെ എന്ത് ആഗ്രഹത്തേയും പിന്തുണയ്ക്കുന്ന അമ്മയുമാണ്. മക്കള്‍ തീരുമാനിക്കുന്നത് ശരിയായിരിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് അമ്മ.
അതുകൊണ്ട് അമ്മയുടെ വലിയ പിന്തുണതന്നെയുണ്ടായിരുന്നു. അതുമതി ഞങ്ങള്‍ക്ക്. വേറെ ആരുടെ പിന്തുണയും ഇല്ലെങ്കിലും അമ്മയുടെ പിന്തുണയുണ്ടെങ്കില്‍ ജയിച്ചുവരുമെന്ന് കരുതുന്നവരാണ് ഞാനും അനിയത്തിയും.
അമ്മ കൂടെത്തന്നെ നിന്നു. പതിയെ പതിയെ ഓരോ സിനിമകള്‍ വരുന്നത് അനുസരിച്ച് കുടുംബത്തിലെ ഓരോരുത്തരും പിന്തുണച്ച് തുടങ്ങി. ഇപ്പോള്‍ ആര്‍ക്കും പ്രശ്നമൊന്നുമില്ല- അനുമോള്‍ കൂട്ടിച്ചേർത്തു.