സോഷ്യല്‍ മീഡിയ എന്നെ പലവട്ടം കല്യാണം കഴിപ്പിച്ചിട്ടുണ്ട്. എന്നെ കൊന്നിട്ടുമുണ്ട്. അതൊക്കെ കാണുമ്പോള്‍ വിഷമം തോന്നിയിരുന്നു. പ്രത്യേകിച്ചും എന്റെ വീട്ടുകാര്‍ക്ക്.
ആര്‍ട്ടിസ്റ്റ് ആയാല്‍ പോസിറ്റീവും നെഗറ്റീവും വരും. അതിനാല്‍ ഇപ്പോള്‍ ഞാനതൊന്നും മൈൻഡ് ചെയ്യാറില്ല. കല്യാണം എന്നു പറഞ്ഞ് കല്യാണം കഴിഞ്ഞവര്ക്കൊപ്പമുള്ള ഫോട്ടോ, കല്യാണമായി ഇരിക്കുന്നവരുടെ കൂടെയുള്ള ഫോട്ടോ ഒക്കെയാണ് വരുന്നത്. എനിക്കതില്‍ പ്രശ്നമൊന്നുമില്ല. എന്റെ കൂടെ ഫോട്ടോയില്‍ നില്ക്കുന്ന ആളോടു ചോദിക്കും ഇങ്ങനൊരു വീഡിയോ ഇറങ്ങിയിട്ടുണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന്.
ഒന്നുരണ്ടു പേര് പറഞ്ഞത് അവരുടെ കല്യാണം ഏകദേശമായി ഇരിക്കുകയാണ്, വീട്ടില്‍ പ്രശ്നമുണ്ടായി എന്നൊക്കെയാണ്. ബാക്കിയുള്ളവരൊക്കെ തമാശയായിട്ടാണ് എടുത്തത്.
എനിക്കു കല്യാണം ആയാല്‍ ഞാന്‍ തന്നെയാകും ആദ്യം പറയുക. എന്റെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ അറിയും. ഇതിപ്പോള്‍ പറഞ്ഞുപറഞ്ഞു കല്യാണം ആകുന്നില്ല എന്നതാണ് എന്റെ വിഷമം.
-അനുമോള്‍