മിനിസ്ക്രീനിലൂടെ അരങ്ങേറ്റം കുറിച്ച് ഏവർക്കും പ്രിയങ്കരിയായി മാറിയ താരമാണ് അനുമോൾ. ഇപ്പോഴിതാ തനിക്ക് ബസില്‍ വച്ചുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
‘ഒരിക്കല്‍ ബസില്‍ യാത്ര ചെയ്യുകയായിരുന്നു. അരികില്‍ ഒരാളിരുന്ന് ഉറങ്ങുകയായിരുന്നു. ഞാന്‍ കൈ മുന്നിലെ കമ്പിയില്‍ പിടിച്ചിരിക്കുകയാണ്. ബാഗ് മടിയില്‍ വച്ചിട്ടുണ്ട്. പെട്ടെന്ന് അയാള്‍ എന്റെ മാറിടത്തില്‍ തൊടുന്നതായി തോന്നി. ഞാന്‍ തിരിഞ്ഞു നോക്കിയതും അയാള്‍ പെട്ടെന്ന് കൈ വലിച്ചു. അതില്‍ എനിക്ക് എന്തോ കള്ളലക്ഷണം തോന്നി. ഞാന്‍ മാസ്കും പര്‍ദയും ഷോളുമൊക്കെ ധരിച്ചിട്ടുണ്ട്. അതിനാല്‍ ആളുകള്‍ക്ക് എന്നെ മനസിലായിരുന്നില്ലെന്നും’ അനു പറഞ്ഞു.
കയ്യിലുണ്ടായിരുന്ന ബോട്ടിലും ബാഗുമെടുത്ത് അയാളുടെ തലയ്ക്കും മുഖത്തും അടിച്ചു. മുഖത്ത് മാന്തി. അപ്പോഴേക്കും കണ്ടക്ടർ ഓടി വന്ന് അയാളെ വിട്ടേക്ക് എന്ന് പറഞ്ഞു. സംഗതി വഷളാകുമെന്ന് കണ്ടപ്പോൾ അയാള്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നിന്നും എടുത്തു ചാടാന്‍ നോക്കി. കൊടുക്കാനുള്ളതൊക്കെ കൊടുത്തിട്ടാണ് അയാളെ വിട്ടതെന്നും താരം പറഞ്ഞു.