ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ മലയാള സിനിമയിലും വേരുറപ്പിച്ച താരമാണ് അനുമോള്‍. ചായില്യം, ഇവന് മേഘരൂപന്‍, വെടിവഴിപാട്, അകം തുടങ്ങിയ ചിത്രങ്ങളിൽ ശക്തമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും നടി പ്രത്യക്ഷപ്പെടാറുണ്ട്.
സോഷ്യല്‍ മീഡിയയിലും സജീവമാണ് അനുമോള്‍. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ വൈറലാവുന്നത് അനുമോള്‍ ഫേസ്ബുക്കിൽ പങ്കുവച്ച ഒരു കുറിപ്പാണ്. വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെക്കുറിച്ചാണ് താരം കുറിച്ചിരിക്കുന്നത്. ലോകവനിതാ ദിനത്തിലാണ് അനുമോള്‍ ഈ കുറിപ്പ് പങ്കുവച്ചത്.
ഒറ്റയ്ക്ക് ജീവിക്കുക, ഒരു പ്രായം കഴിഞ്ഞ് കല്യാണം കഴിക്കുക എന്നുള്ളത് എന്തോ അബ് നോര്‍മാലിറ്റി അല്ലെങ്കില്‍ ഒരു ശരികേടായി ആണ് പൊതുവില്‍ ആളുകള്‍ കാണുന്നത്.
കല്യാണം നല്ല ബോധ്യത്തോടെ മെച്യൂരിറ്റിയോടെ ചെയ്യേണ്ട കാര്യമായാണ് എനിക്ക് തോന്നിയിട്ടുള്ളത്, കഴിക്കണം എന്ന് ഉള്ളവര്‍ക്ക്… അല്ലാത്തവര്‍ക്ക് കല്യാണം കഴിക്കാതെ ആണ് ഹാപ്പിനെസ് എന്ന് വെച്ചാല്‍ അത് അക്സപ്റ്റ് ചെയ്യണം.
ഞാന്‍ പേഴ്സണലി സിംഗിള്‍ ആയി ജീവിച്ചാല്‍ എന്താ കുഴപ്പം എന്ന് ആലോചിക്കുന്ന ആളാണ്. കല്യാണം കഴിക്കുന്നതോടെ എന്താണ് ഒരു സ്ത്രീയുടെ ലൈഫില്‍ ബെറ്റര്‍ ആവുന്നത് എന്ന് ഞാന്‍ ആലോചിക്കാറുണ്ട്.
എല്ലാരും കഴിക്കുന്നു നാട്ടുനടപ്പ് എന്നാ കഴിച്ചേക്കാം എന്ന് പറഞ്ഞു കഴിക്കുന്ന ആളുകളെ ഞാന്‍ കണ്ടിട്ടുണ്ട്.പിന്നെ ഒറ്റക്ക് ജീവിക്കുന്നത് ശരികേട് എന്ന് സൊസൈറ്റി പറഞ്ഞാലോ?
അല്ലെങ്കില്‍ അവിടേക്ക് ഒരു ആണ് സുഹൃത്ത് വരുമ്പൊ ഉണ്ടാവുന്ന ചീത്തപ്പേരുകള്‍ ഭയന്ന്? അങ്ങനെ ഒരു സ്ത്രീയുടെ ഡിഗ്നിറ്റി ആൻഡ് ഹോണര്‍ ഹസ്ബന്റില്‍ ആണോ ഉള്ളത്? അങ്ങനെ ഒക്കെ ആലോചിച്ച് കല്യാണം കഴിപ്പിക്കുന്നതായി തോന്നീട്ടുണ്ട്..
ജീവിതം, ലൈംഗികത, പ്രത്യുല്പാദനം എന്നിവ നിയന്ത്രിക്കുന്ന ഒന്നാണ് വിവാഹം. നിങ്ങള്‍ തയാറാകുമ്പോള്‍ മാത്രം വിവാഹത്തിന് ഒരുങ്ങുക. വിവാഹം എന്നത് ഒരു അറേഞ്ച്മെന്റ് മാത്രമാണ്.
അത് നിര്‍ബന്ധം അല്ലെന്നും കുറിപ്പില്‍ പറയുന്നു.കല്യാണം ആയില്ലേ ? കുട്ടി ആയില്ലേന്നേ ആളുകള്‍ ചോദിക്കാറുള്ളൂ , നിങ്ങളുടെ വിവാഹ ജീവിതത്തില്‍ ഹാപ്പി ആണോ..
ജീവിതത്തില്‍ നിങ്ങള്‍ സന്തോഷവാനാണോ സന്തോഷവതിയാണോ എന്ന ചോദ്യങ്ങള്‍ കുറവാണ്. അതിനാല്‍ നമ്മുടെ സന്തോഷം എവിടെയാണ് കിടക്കുന്നതെന്ന് കണ്ടെത്തേണ്ടത് അതിനായി പോകുക.. മറ്റുള്ളവരെ ദ്രോഹിക്കരുത്..
നിങ്ങളുടെ ജീവിതം നയിക്കുക, നിങ്ങളുടെ ലിംഗഭേദം പരിഗണിക്കാതെ ഒരു നല്ല മനുഷ്യനാകാന്‍ ശ്രമിക്കുക, അത് എന്തുതന്നെയായാലും- അനുമോള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അനുമോളുടെ വാക്കുകള്‍ക്ക് പോസിറ്റീവ് കമന്റുകളാണ് ലഭിക്കുന്നത്. ഇതിന് മുന്‍പും തന്റെ ശക്തമായ പല നിലപാടുകളും തുറന്ന് പറഞ്ഞിട്ടുണ്ട്.