തനിക്ക് കാപട്യം കാണിക്കാൻ അറിയില്ലെന്ന് നടി അനുമോൾ. തന്റെ മനസിൽ എന്താണോ ഉള്ളത് അത് തന്റെ മുഖത്തും പ്രകടമാകുമെന്ന് അനുമോൾ പറയുന്നു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നടി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ഒരിക്കലും മറ്റൊരാളായിപ്പോകരുതെന്നാണ് എന്റെ എന്നത്തേയും പ്രാർഥന. അതുകൊണ്ടുതന്നെ ഇഷ്ടമല്ലാത്ത കാര്യം ഇഷ്ടമല്ല എന്ന് മുഖത്തു നോക്കി പറയും. ഈ സ്വഭാവം കാരണം നിരവധി പേരുടെ വെറുപ്പ് സന്പാദിച്ചിട്ടുണ്ട്. കാണുന്പോൾ മാത്രം സ്നേഹം കാണിക്കുന്ന സ്വഭാവം എനിക്ക് അംഗീകരിക്കാൻ കഴിയില്ല- അനുമോൾ പറയുന്നു