പ്രേമം എന്ന സിനിമ മലയാളികള്‍ക്കു സമ്മാനിച്ചത് മൂന്നു പുതുമുഖ നായികമാരെയാണ്. അതില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് മേരിയുടെ മുടിയഴകായിരുന്നു. ഇപ്പോള്‍ സിനിമകളില്‍ തിരക്കായതോടെ അനുപമയുടെ ലുക്കിലാകെ മാറ്റം വന്നിട്ടുണ്ട്. തെലുങ്കു ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് അനുപമ എത്തിയത് സ്വന്തമായി ഡിസൈന്‍ ചെയ്ത ഡ്രസില്‍. സിംപിള്‍ ആണ് തന്റെ സ്റ്റൈല്‍ സ്റ്റേറ്റ്മെന്റെന്നാണ് അനുപമ പറയുന്നത്.
‘പൊതുവേ സിംപിള്‍ ഡ്രസും മേക്കപ്പുമാണ് എനിക്കിഷ്ടം. കണ്ണുപോലും ഞാന്‍ എഴുതാറില്ല. സിനിമയ്ക്കു വേണ്ടിയോ ഷൂട്ടുള്ളപ്പോഴുമൊക്കെയാണ് ഞാന്‍ ഒരുങ്ങുന്നത്.’ കൂടുതല്‍ മേക്കപ്പ് ഇടുന്നതല്ല മറിച്ച് നമ്മുടെ ഫീച്ചേഴ്സിനു ഭംഗി തോന്നിക്കാനാണ് മേക്കപ്പ് ചെയ്യേണ്ടത്. ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്ന പതിവില്ലെങ്കിലും ചിലപ്പോഴൊക്കെ ഇടാറുണ്ട്.
മേക്കപ്പ് ഇഷ്ടമല്ലെങ്കിലും കഥാപാത്രങ്ങള്‍ക്ക് യോജിക്കുന്ന രീതിയില്‍ ലുക്ക് മാറ്റാന്‍ എനിക്കിഷ്ടമാണ്’ അനുപമ പറയുന്നു. ബ്രാന് ലോയല്‍ അല്ലെങ്കിലും മാക്കിനോടാണ് താത്പര്യം. തിരക്കേറിയ ഷൂട്ടുകള്‍ കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേക്കും സ്കിന്‍ പതുക്കെ ശരിയാകാറാണ് പതിവെന്നാണ് താരം പറയുന്നു.