തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ കേസ് തിരുവനന്തപുരം കുടുംബ കോടതി ഇന്നു പരിഗണിക്കും.
കുഞ്ഞിനെ അഞ്ചു ദിവസത്തിനകം ഹാജരാക്കാൻ ശിശുക്ഷേമ സമിതിയോട് ആവശ്യപ്പെട്ടതായി ചൈൽഡ് വെൽഫയർ കമ്മിറ്റി കോടതിയെ അറിയിക്കും. കമ്മിറ്റിയുടെ നിർദേശം അംഗീകരിച്ചതായി ശിശുക്ഷേമ സമിതിയും കോടതിയെ അറിയിക്കും.
കുഞ്ഞിന്റെ അമ്മയായ അനുപമയുടെ പരാതിയിൽ വ്യക്തത വരുത്താൻ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്നു നേരത്തെ കോടതി ചൈൽഡ് വെൽഫെയർ കമ്മിറ്റിയോട് കോടതി ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കോടതിയുടെ അനുവാദത്തോടെ കുഞ്ഞിനെ നാട്ടിലെത്തിക്കാൻ മൂന്നു പൊലീസുകാരും ശിശുക്ഷേമസമിതിയിലെ ഒരു ഉദ്യോഗസ്ഥയുമടങ്ങുന്ന സംഘം ആന്ധ്രയിലേക്ക് തിരിച്ചിട്ടുണ്ട്.
കുഞ്ഞിനെ എത്തിക്കുന്നതിനു പിന്നാലെ അനുപമയുടേയും അജിത്തിന്റെയും ഡിഎന്‍എ പരിശോധനയും രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ നടത്തും.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ കുട്ടി തിരുവനന്തപുരം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ കീഴില്‍ സര്‍ക്കാര്‍ സംരക്ഷണയിലായിരിക്കും.