ദേവസ്വം ബോർഡ് ജീവനക്കാരിയായിരുന്ന അമ്മയുടെ വരുമാനം കൊണ്ടാണ് താൻ പഠിച്ചതും വളർന്നതുമെന്ന് തൃശൂർ കളക്ടർ ടി.വി. അനുപമ. ദേവസ്വം അസി. എക്സി. എഞ്ചിനീയർ പദവിയിൽ നിന്നും വിരമിച്ച അമ്മ ടി.വി. രമണിയുടെ യാത്രയയപ്പ് ചടങ്ങിൽ മുഖ്യാതിഥിയായി എത്തിയ മകൾ ടി.വി. അനുപമ പറഞ്ഞ വാക്കുകളാണിത്.
സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ തമ്മിലില്ലാത്ത ആത്മബന്ധം ദേവസ്വം ജീവനക്കാർക്കിടയിൽ ഉണ്ടെന്നും അത് നിലനിർത്താൻ ശ്രമിക്കണമെന്നും ടി.വി. അനുപമ പറഞ്ഞു. ദേവസ്വം ബോർഡിലെ 12 പേർക്കൊപ്പമാണ് ടി.വി. രമണി വിരമിച്ചത്.
അനുപമയ്ക്ക് ഐഎഎസ് ലഭിച്ചപ്പോൾ ദേവസ്വം ബോർഡ് സ്വീകരണം നൽകിയിരുന്നു. ദേവസ്വം കുറൂരമ്മ ഹാളിൽ വച്ചാണ് യാത്രയയ്പ്പ് ചടങ്ങ് നടന്നത്.