തിരുവനന്തപുരം: അമ്മയുടെ അനുവാദമില്ലാതെ കുഞ്ഞിനെ ദത്തു നൽകിയെന്ന വിവാദത്തിൽ പ്രതികരണവുമായി കുഞ്ഞിന്റെ അമ്മ അനുപമയുടെ പിതാവ് ജയചന്ദ്രൻ.
അനുപമയുടെ കുഞ്ഞിനെ വച്ചത് അമ്മത്തൊട്ടിലിലാണെന്ന് ജയചന്ദ്രൻ ഒരു ചാനലിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
അമ്മത്തൊട്ടിലിൽ വച്ചതിനാൽ കുഞ്ഞിനെ സറണ്ടർ ചെയ്യുന്പോഴുള്ള നിയമം ബാധകമല്ലെന്നും എല്ലാ കാര്യങ്ങളും പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നും ജയചന്ദ്രൻ പറയുന്നു.
കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേരും വിലാസവും തെറ്റായി രേഖപ്പെടുത്തിയത് എങ്ങനെയാണെന്ന് തനിക്കറിയില്ല.
താൻ ഒളിവിലാണെന്ന ആരോപണവും ശരിയല്ല. കഴിഞ്ഞ ദിവസത്തെ പേരൂർക്കട ലോക്കൽ കമ്മിറ്റി യോഗത്തിലും പങ്കെടുത്തിരുന്നു.
കുഞ്ഞ് ജനിക്കു മുന്പ് തന്നെ പ്രശ്നങ്ങളെല്ലാം പാർട്ടിയോട് പറഞ്ഞിരുന്നതാണെന്നും ജയചന്ദ്രൻ പറയുന്നു.