അനുപമ പരമേശ്വരൻ എന്തുകൊണ്ടാണ് മലയാള ചിത്രങ്ങളിൽ നിന്നു മാറിനിൽക്കുന്നത് ? ഈ ചോദ്യം ചോദിക്കാത്ത മലയാളി പ്രേക്ഷകരുണ്ടാവില്ല. പ്രേമം ഒന്ന ഒറ്റ ചിത്രത്തിലൂടെ മലയാളിയുടെ മനസിൽ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരൻ.
പ്രേമത്തിനുശേഷം അനുപമ മലയാള ചിത്രത്തിലൊന്നും അഭിനയിച്ചിട്ടില്ല. തെലുങ്കിൽ തിളങ്ങി നിൽക്കുന്ന താരം മലയാള ചിത്രങ്ങളിൽ അഭിനയിക്കാൻ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ്.
തനിക്ക് മലയാളത്തിലേക്ക് എത്തിനോക്കാൻ പോലുമുള്ള സമയം കിട്ടുന്നില്ലെന്നാണ് താരത്തിന്റെ വിഷമം. തെലുങ്കിൽ ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുണ്ട്. അവിടെനിന്ന് ഒരു ഇടവേള കിട്ടുന്നില്ല. മലയാളത്തിൽനിന്ന് നല്ല നല്ല പ്രോജക്ടുകൾ വരുന്നുണ്ട്. പക്ഷേ ആ സമയത്തെല്ലാം ഞാൻ തെലുങ്ക് ചിത്രത്തിന്റെ തിരക്കിലായിരിക്കും.
തെലുങ്ക് സിനിമക്കാർ എനിക്കുവേണ്ടി പല ത്യാഗങ്ങളും സഹിക്കുന്നുണ്ട്. അതൊക്കെ കണ്ടില്ലെന്ന് നടിക്കാനാവില്ല. എന്റെ ഡേറ്റിനു വേണ്ടി സിനിമ തുടങ്ങുന്നതു പോലും അവർ നീട്ടിവയ്ക്കുകയാണ്- അനുപമ പരമേശ്വരൻ പറഞ്ഞു.