തിരുവനന്തപുരം: മൂന്നുമാസത്തോളം തന്റെ മകനെ സ്വന്തം കുഞ്ഞിനെപോലെ നോക്കിവളര്‍ത്തിയ ആന്ധ്രാ ദമ്പതികളോട് ഏറെ നന്ദിയുണ്ടെന്ന് അനുപമ. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.
മൂന്നുമാസത്തോളം സ്വന്തം കുഞ്ഞിനെ പോലെ തന്റെ മകനെ നോക്കിവളർത്തിയ ആന്ധ്രാ ദമ്പതികളോട് ഏറെ നന്ദിയുണ്ട്. കുഞ്ഞ് ഇണങ്ങി വരുന്നതേയുള്ളു.
ആഡംബര ജീവതമൊന്നുമല്ല ഞങ്ങളുടേത്. നല്ലൊരു മനുഷ്യനായി കുഞ്ഞിനെ വളർത്താൻ ആഗ്രഹിക്കുന്നുവെന്നും അനുപമ പറഞ്ഞു.