മുംബൈ: ഭോജ്പുരി നടി അനുപമ പഥകി(40)നെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മുംബൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
മരിക്കുന്നതിനു ഒരു ദിവസം മുന്‍പ് ഇവര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ താന്‍ വഞ്ചിക്കപ്പെട്ടുവെന്നും ആരെയും വിശ്വസിക്കില്ലെന്നും പറഞ്ഞിരുന്നു. ഇവരുടെ വീട്ടില്‍ നിന്നും പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.
ബിഹാറില്‍ നിന്നും മുംബൈയിലേക്കു താമസം മാറിയ നടി നിരവധി ഭോജ്പുരി സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലും അഭിനയിച്ചിട്ടുണ്ട്.