ഇന്ത്യയുടെ സൂപ്പര്‍ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയും നടി അനുപമ പരമേശ്വരനും തമ്മില്‍ വിവാഹിതരാകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ ഒന്നാകെ ചൂടുപകരുന്നത്.
വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറേദിവസമായി. എന്നാലിതാ ഇപ്പോള്‍ ഈ പ്രചാരണങ്ങള്‍ക്കു മറുപടിയുമായി എത്തിയിരിക്കുകയാണ് അനുപമയുടെ അമ്മ സുനിത പരമേശ്വരന്.
ഇരുവരും തമ്മില്‍ പ്രണയമില്ലെന്നും ഇതൊക്കെ തമാശയായേ കണക്കാക്കുന്നുള്ളൂവെന്നും സുനിത ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
എന്നാല്‍ ഇരുവരും തമ്മില്‍ ഇരുവരും തമ്മില്‍ പരിചയമുണ്ടെന്നും, ഒരിക്കല്‍ ഷൂട്ടിംഗിന് പോയപ്പോള്‍ അതേ ഹോട്ടലില്‍തന്നെ ബുമ്രയുണ്ടായിരുന്നു. അന്നാണ് അവര്‍ പരിചയപ്പെട്ടതെന്നും സുനിത വ്യക്തമാക്കി.
ഇതിനിടെ അനുപമ ഗുജറാത്തിലേക്ക് പോയത് ബുംറയെ കാണാനാണെന്നും അഭ്യൂഹം പരന്നിരുന്നു. ബുംറയാവട്ടെ വ്യക്തിപരമായ കാരണങ്ങള്‍ പറഞ്ഞ് ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ നിന്നും അവധിയെടുക്കുകയും ചെയ്തിരുന്നു.
ഇതുകൂടി ആയപ്പോള്‍ പലര്‍ക്കും സംശയമായി. എന്നാല്‍ മകള്‍ ‘കാര്‍ത്തികേയ 2’ എന്ന തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനായാണു രാജ്കോട്ടിലേക്കു പോയതെന്ന് നടിയുടെ അമ്മ വ്യക്തമാക്കി.
മകളെയും ബുംറയെയും ചേര്‍ത്ത് മുമ്പും ഇത്തരത്തില്‍ പല കഥകളും ഇറങ്ങിയിരുന്നുവെന്നും ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം ഫോളോ ചെയ്യാന്‍ തുടങ്ങിയത് ഇഷ്ടപ്പെടാത്തവര്‍ ചേര്‍ന്നു പടച്ചു വിടുന്ന കഥകളായേ ഇതിനെയൊക്കെ കാണുന്നുള്ളുവെന്നും സുനിത പറയുന്നു.