തേപ്പിന്റെ സുഖം എല്ലാവരുമറിയേണ്ടതാണ്! അതിന്റെ സൗന്ദര്യം വേറെ ലെവലാണ്; യുവാക്കളുടെയിടയില്‍ ഹിറ്റായിരിക്കുന്ന ആ വാക്കിനെക്കുറിച്ച് പ്രേമം നായിക അനുപമയ്ക്ക് പറയാനുള്ളത്

ഇന്നത്തെ കാലത്ത് യുവതീയുവാക്കളുടെയില്‍ വളരെയധികം ഡിമാന്റുള്ള ഒരു വാക്കാണ് തേപ്പ്. ഒരുകാലത്ത് പ്രേമം എന്ന വാക്കിനുണ്ടായിരുന്ന ഡിമാന്റാണ് ഇന്ന് തേപ്പ് കട്ടോണ്ടുപോയിരിക്കുന്നത്. കാരണം പ്രേമം എന്ന വാക്കിനേക്കാള്‍ യുവത്വം ആഘോഷമാക്കിയിരിക്കുന്നത് തേപ്പിനെയാണ്. തേപ്പ് കിട്ടിയെന്ന് പറയുന്നത് നാണക്കേടായി കാണുന്നവരും തമാശയായി കാണുന്നവരുമൊക്കെയുണ്ട്.

തേപ്പ് എന്ന വാക്കിനെക്കുറിച്ചും അതിന്റെ അര്‍ത്ഥതലങ്ങളെക്കുറിച്ചും പലര്‍ക്കും പല അഭിപ്രായങ്ങളാണുള്ളത്. ഈയവസരത്തിലാണ് പ്രേമം സിനിമയിലെ നായിക അനുപമ പരമേശ്വന്‍ യുവതീയുവാക്കളുടെയിടയില്‍ ഹിറ്റായി നില്‍ക്കുന്ന ഇത്തരം വാക്കുകളെക്കുറിച്ച് തന്റെ വ്യക്തിപരമായം അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുപമ തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞത്.

തന്നെ സംബന്ധിച്ചിടത്തോളം പ്രേമം ഒരു അത്ഭുതമായിരുന്നു എന്നാണ് അനുപമ പറയുന്നത്. പ്രേമത്തിന് മുമ്പ് താന്‍ സിനിമ ആസ്വാദക മാത്രമായിരുന്നു. ഒരുപാട് പേരുടെ കഠിനാധ്വനമാണ് സിനിമ. ഇപ്പോഴാണ് ഒരു സിനിമ എടുക്കുന്നതിന്റെ ബുദ്ധിമുട്ട് എന്താണെന്ന് തനിക്ക് മനസിലായതെന്നും അത് കൊണ്ട് സിനിമയുടെ വിലയിപ്പോള്‍ തനിക്കാറിയാമെന്നും അനുപമ പറയുന്നു.

‘എന്റെ ആദ്യ സിനിമയായ പ്രേമത്തില്‍ ചെറിയൊരു തേപ്പുകാരിയുടെ വേഷത്തിലായിരുന്നു അഭിനയിച്ചിരുന്നത്. മേരിയുടെ ഒരു ഭാഗ്യം അതായിരുന്നു. തേപ്പിന്റെ സുഖം എല്ലാവരും അറിയേണ്ടതാണ്’. അനുപമ പറയുന്നു. അതിന്റെ സൗന്ദര്യം വേറെ ലെവലാണെന്നും അതൊരു കലയാണെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. എനിക്ക് ക്രഷസ് ഉണ്ടായിട്ടുണ്ട്.

മാത്രമല്ല ഒരുപാട് സാധനങ്ങളെ പ്രേമിച്ചിട്ടുമുണ്ട്. ഇപ്പോഴും പ്രേമിക്കുന്നുണ്ടെന്നുമാണ് അനുപമ പറയുന്നത്. ചുരുണ്ട മുടിയിലൂടെ ശ്രദ്ധിക്കപ്പെട്ട അനുപമ, തെലുങ്കിലെത്തിയപ്പോഴേക്കും മുടി സ്ട്രൈറ്റ് ചെയ്ത് ഗ്ലാമര്‍ വസ്ത്രങ്ങളിലേക്ക് മാറിയതും വാര്‍ത്തയായിരുന്നു. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

 

Related posts