പ്രേമം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തുകയും പിന്നീട് തെന്നിന്ത്യയാകെ നിറഞ്ഞു നില്ക്കുന്ന നായികയായി മാറിയ നടിയാണ് അനുപമ പരമേശ്വരന്.
മലയാളത്തേക്കാള്‍ കൂടുതല്‍ തെലുങ്കിലാണ് അനുപമ അഭിനയിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അനുപമ. തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം അനുപമ പങ്കുവയ്ക്കാറുണ്ട്.
ഒട്ടുമിക്ക നടിമാരെപ്പോലെ അനുപമയെക്കുറിച്ചും ഗോസിപ്പ് കോളങ്ങള്‍ പലതും എഴുതിയിരുന്നു. നേരത്തെ ജസ്പ്രിത്ത് ബുംറ എന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായി പ്രണയത്തിലായിരുന്നു എന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നു.
എന്നാല്‍ ഇതുവരെയും തനിക്ക് പ്രണയമുണ്ടോ ഇല്ലയോ എന്നൊന്നും താരം പറഞ്ഞിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ച് അനുപമ മനസ് തുറന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി അനുപമ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. അപ്പോഴാണ് താരം പ്രണയത്തെക്കുറിച്ച് സംസാരിച്ചത്.
ആരാധകരില്‍ ഒരാളാണ് ചോദ്യം ഉന്നയിച്ചത്. എപ്പോഴെങ്കിലും യഥാര്‍ഥ പ്രണയം അനുഭവിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. ഉണ്ടെന്നായിരുന്നു അതിന് അനുപമ നല്കിയ മറുപടി.
ഉണ്ട്. യഥാര്‍ഥ പ്രണയവും യഥാര്‍ഥ ബ്രേക്കപ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ തന്റെ പ്രണയത്തെക്കുറിച്ച് കൂടുതലൊന്നും തുറന്നു പറയാന്‍ മാത്രം അനുപമ കൂട്ടാക്കിയില്ല.
എങ്കിലും താരത്തിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയായിരുന്നു.തന്റെ പുതിയ സിനിമകളെക്കുറിച്ചും അനുപമ മനസ് തുറന്നു. നിഖിലിന്റെ 18 പേജുകള്‍, കാര്‍ത്തികേയ 2, റൗഡി ബോയ്സ്, എന്നിവയാണ് പുതിയ സിനിമകള്‍.