കു​ഞ്ഞി​നെ തട്ടിയെടുത്ത് ദുരഭിമാനത്തെ തുടർന്ന്; സഹോദരിയുടെ കല്യാണം കഴിഞ്ഞാൽ കുഞ്ഞിനെ തരാമെന്ന് പറഞ്ഞിരുന്നു; പാർട്ടി കുടുംബത്തിന്‍റെ കാര്യത്തിൽ സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞതിങ്ങനെ…

 


തി​രു​വ​ന​ന്ത​പു​രം: പേ​രൂ​ർ​ക്ക​ട​യി​ൽ യു​വ​തി​യി​ൽ​നി​ന്നും കു​ഞ്ഞി​നെ ത​ട്ടി​യെ​ടു​ത്തെ​ന്ന സം​ഭ​വം പാ​ർ​ട്ടി​ക്ക് പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​ന്ന പ്ര​ശ്ന​മ​ല്ലെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ.

ക്രി​മി​ന​ൽ കു​റ്റ​മാ​യ​തി​നാ​ൽ ശി​ശു​ക്ഷേ​മ സ​മി​തി​യി​ൽ ന​ട​ന്ന കാ​ര്യ​ങ്ങ​ൾ പു​റ​ത്തു പ​റ​യാ​നാ​കി​ല്ലെ​ന്നാ​ണ് ശി​ശു​ക്ഷേ​മ​സ​മി​തി സെ​ക്ര​ട്ട​റി ഷി​ജു​ഖാ​ൻ അ​റി​യ​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് തെ​റ്റ് പ​റ്റി​യി​ട്ടി​ല്ല. കു​ഞ്ഞി​ന്‍റെ അ​മ്മ അ​നു​പ​മ നി​യ​മ​പ​ര​മാ​യി നീ​ങ്ങി​യാ​ൽ പാ​ർ​ട്ടി പി​ന്തു​ണ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കു​ഞ്ഞി​ന്‍റെ അ​ച്ഛ​ൻ അ​ജി​ത് ത​ന്നെ സ​മീ​പി​ച്ചി​ട്ടി​ല്ല. അ​നു​പ​മ​യു​ടെ അ​ച്ഛ​നും പാ​ർ​ട്ടി ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ ജ​യ​ച​ന്ദ്ര​നോ​ട് കു​ഞ്ഞി​നെ വി​ട്ടു​ന​ൽ​ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പോ​ലീ​സ് കൃ​ത്യ​മാ​യി കാ​ര്യ​ങ്ങ​ൾ ചെ​യ്യ​ണ​മാ​യി​രു​ന്നു. കു​ഞ്ഞി​നെ കൊ​ടു​ക്കാ​ണോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് കോ​ട​തി​യാ​ണ്. പാ​ർ​ട്ടി​പ​ര​മാ​യി പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​ന്ന പ്ര​ശ്ന​മ​ല്ല ഇ​തെ​ന്നും ആ​നാ​വൂ​ർ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പോ​ലീ​സും കേ​സെ​ടു​ത്തി​രു​ന്നു. ക​ഴി​ഞ്ഞ ഏ​പ്രി​ൽ 19നാ​ണ് കു​ഞ്ഞി​നെ ത​ന്‍റെ ബ​ന്ധു​ക്ക​ൾ എ​ടു​ത്തു​കൊ​ണ്ടു​പോ​യെ​ന്ന് കാ​ണി​ച്ച് അ​നു​പ​മ പേ​രൂ​ർ​ക്ക​ട പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ പ​രാ​തി ന​ൽ​കി ആ​റ് മാ​സ​ത്തി​ന് ശേ​ഷ​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

പ​രാ​തി​ക്കാ​രി​യാ​യ അ​നു​പ​മ​യു​ടെ അ​ച്ഛ​ൻ ജ​യ​ച​ന്ദ്ര​ൻ, അ​മ്മ, സ​ഹോ​ദ​രി, സ​ഹോ​ദ​രീ ഭ​ർ​ത്താ​വ്, ജ​യ​ച​ന്ദ്ര​ന്‍റെ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ആ​ദ്യം പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ കേ​സെ​ടു​ക്കാ​ന്‍ പോ​ലീ​സ് ത​യാ​റാ​യി​ല്ലെ​ന്ന് യു​വ​തി ആ​രോ​പി​ക്കു​ന്നു.

ദു​ര​ഭി​മാ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് കു​ഞ്ഞി​നെ ബ​ന്ധു​ക്ക​ള്‍ കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് അ​നു​പ​മ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്ടോ​ബ​ര്‍ 19നാ​ണ് അ​നു​പ​മ ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്.

പ്ര​സ​വി​ച്ച് മൂ​ന്നാം ദി​വ​സം ബ​ന്ധു​ക്ക​ള്‍ വ​ന്ന് കു​ഞ്ഞി​നെ കൊ​ണ്ടു​പോ​യി. സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ് കു​ട്ടി​യെ തി​രി​ച്ചേ​ല്‍​പി​ക്കാം എ​ന്ന് അ​ച്ഛ​നും അ​മ്മ​യും പ​റ​ഞ്ഞി​രു​ന്നു.

സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞ് ര​ണ്ട് മാ​സം ക​ഴി​ഞ്ഞി​ട്ടും കു​ട്ടി​യെ കി​ട്ടി​ല്ലെ​ന്നാ​യ​പ്പോ​ള്‍ അ​നു​പ​മ കു​ട്ടി​യു​ടെ പി​താ​വാ​യ അ​ജി​ത്തി​നൊ​പ്പം താ​മ​സം ആ​രം​ഭി​ച്ചി​രു​ന്നു.

Related posts

Leave a Comment