പ്രേമത്തിലെ മേരിയായി മലയാളി യുവത്വത്തിന്റെ മനസു കീഴടക്കിയ നടി അനുപമ പരമേശ്വരന്റെ ഹൃദയം മറ്റൊരാള്‍ കവര്‍ന്നതായി വിവരം. മലയാളത്തില്‍ നിന്നു തെലുങ്കിലേക്കു പറന്ന അനുപമ അവിടെ ഒരാളുമായി പ്രണയക്കുരുക്കില്‍ അകപ്പെട്ടതെന്നാണ് തെലുങ്കിലെ പാപ്പരാസികള്‍ പറഞ്ഞു പരത്തുന്നത്. തെലുങ്കിലെ ശ്രദ്ധേയനായ യുവനടന്‍ ശര്‍വാനന്ദിന്റെ പേരാണ് അനുപമയുമൊത്ത് പറഞ്ഞു കേള്‍ക്കുന്നത്.
ശര്‍വാനന്ദ് നായകനായ തമിഴ് സിനിമ എങ്കെയും എപ്പോതും വന്‍വിജയമായിരുന്നു. തെലുങ്കില്‍ അനുപമയുടേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രമായ ശതമാനം ഭവതിയിലെ നായകന്‍ ശര്‍വാനന്ദാണ്. നൂറുവര്‍ഷം ഒന്നിച്ചു ജീവിക്കുക എന്നാണ് ഈ പേരിന്റെ അര്‍ഥം. സിനിമയുടെ സെറ്റില്‍ വച്ചാണത്രേ ഇരുവരും പ്രണയത്തിലാകുന്നത്. ആ പ്രണയം സിനിമയില്‍ പകര്‍ത്തിയപ്പോള്‍ ചിത്രം മികച്ച വിജയം നേടി മുന്നേറുകയാണ്.
മൂന്ന് തെലുങ്കില്‍ ചിത്രങ്ങള്‍ മാത്രമേ ഇതുവരെ അനുപമ ചെയ്തിട്ടുള്ളൂ. മൂന്നിലും ഡബ്ബ് ചെയ്തത് അനുപമ തന്നെയാണ്. ശതമാനം ഭവതി കഴിയുമ്പോഴേക്കും അനുപമ തെലുങ്ക് നന്നായി പഠിച്ചെടുത്തിരുന്നു. ഇതേ കുറിച്ച് ചോദിച്ചപ്പോഴാണ് കള്ളിവെളിച്ചത്തായത്. ശര്‍വാനന്ദിനെ മലയാളം പഠിപ്പിയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ് താന്‍ തെലുങ്ക് പഠിച്ചത് എന്നായിരുന്നു അനുപമ പറഞ്ഞത്. ഒരു അഭിമുഖത്തില്‍ തന്റെ നായകന്മാരെക്കുറിച്ച് ചോദിച്ചപ്പോള്‍ നിവിന്‍ പോളി, നാഗചൈതന്യ, ധനുഷ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരെക്കുറിച്ചെല്ലാം പറഞ്ഞ നടി ശര്‍വാനന്ദിനെക്കുറി്ച്ചു പറഞ്ഞപ്പോള്‍ വാചാലയായി. ശര്‍വാനന്ദിന്റെ കൂടെ അഭിനയിക്കുന്നതാണ് ഏറ്റവും സന്തോഷമെന്നും നടി അന്നു പറഞ്ഞിരുന്നു.
തെലുങ്കു സിനിമയിലെത്തിയതോടെ അനുപമ തെലുങ്കു ചാനലുകളിലെ ഷോകളിലും സ്ഥിര സാന്നിദ്ധ്യമായി. ശര്‍വാനന്ദിനൊപ്പം പങ്കെടുത്ത പല അഭിമുഖങ്ങളിലും ഇവരുടെ ശരീരഭാഷ പാപ്പരാസികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ടിവി ഷോകളിലും പ്രൊമോഷന്‍ പരിപാടികളില്‍ ഇരുവരുടെയും അതിരു കടന്ന ആലിംഗനങ്ങളും പരസ്പരമുള്ള പുകഴ്ത്തലും പ്രണയവാര്‍ത്തകള്‍ക്ക് കൂടുതല്‍ ചൂടു പകരുകയാണ്.