എസ്എഫ്ഐ പ്രവർത്തകയായ പേരൂർക്കട സ്വദേശിനി അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കൾ ചേർന്നു തട്ടിയെടുത്തെന്ന പരാതി സംസ്ഥാന രാഷ്ട്രീയത്തിലും ഭരണതലത്തിലും പ്രത്യേകിച്ച് സിപിഎമ്മിനുള്ളിലും ഏറെ ചർച്ചയാകുന്പോൾ മറുവശത്ത് അനുപമയുടേതെന്നു സംശയിക്കുന്ന കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രാപ്രദേശിലെ അധ്യാപക ദന്പതികളും നിയമപോരാട്ടത്തിലേക്കു നീങ്ങുകയാണ്. ദത്ത് നടപടികൾ ദത്ത് നടപടികൾ തിരുവനന്തപുരം കുടുംബ കോടതിയിൽ പുരോഗമിക്കുന്പോഴാണ് കുഞ്ഞിനെ മാതാപിതാക്കൾ തട്ടിയെടുത്തെന്ന പരാതിയുമായി അനുപമ രംഗത്തെത്തിയത്. ഇതേത്തുടർന്നു ദത്ത് നടപടികൾ നിർത്തിവയ്ക്കണമെന്ന സർക്കാർ അപേക്ഷ കോടതി താത്കാാലികമായി അംഗീകരിക്കുകയും കേസ് അടുത്ത മാസത്തിലേക്കു പരിഗണിക്കാനായി മാറ്റുകയായിരുന്നു. സിപിഎം കുടുംബത്തിലെ അംഗമായ പിതാവും മാതാവും ഉൾപ്പെടെയുള്ളവർ ഭരണ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാതിയുമായി അനുപമ പേരൂർക്കട പോലീസിൽ ആറ് മാസം മുൻപ് പരാതി നൽകിയെങ്കിലും പോലീസ് നടപടിയെടുത്തിരുന്നില്ല. ഒടുവിൽ വിഷയം മാധ്യമശ്രദ്ധയിൽ വന്നതോടെയാണ് കുഞ്ഞിന്റെ ജനനവും തിരോധാനവും കേരള സമൂഹത്തിൽ ചർച്ചയായത്. പാർട്ടിക്കുടുംബം പേരൂർക്കടയിലെ … Continue reading പേരൂർക്കടയിലെ അറിയപ്പെടുന്ന പാർട്ടിക്കുടുംബം! വിവാഹിതരാകുന്നതിന് മുൻപ് അനുപമ ഗർഭം ധരിച്ച വിവരം വീട്ടുകാർ അറിഞ്ഞത് വളരെ വൈകി; ദത്തിലെ സത്യം…
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed