നടി അനുപമ പരമേശ്വരന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചിരിക്കുന്നു.ഈ പോസ്റ്റിന് പിന്നാലെയായി അക്കൗണ്ട ും അപ്രത്യക്ഷമാവുകയായിരുന്നു. ഇതിനെതിരേ രൂക്ഷമായ ഭാഷയിൽ രംഗത്തു വന്നിരിക്കുകയാണ് നടി.
ഇത്തരം അസംബന്ധങ്ങൾ ചെയ്തു കൂട്ടാൻ സമയമുള്ള എല്ലാ ഞരന്പുരോഗികളോടും പറയാനുള്ളത് ഒന്നു മാത്രം. നിങ്ങൾക്കൊന്നും വീട്ടിൽ അമ്മപെങ്ങന്മാരില്ലേ? ഇത്തരം മണ്ടത്തരങ്ങൾക്കല്ലാതെ, നല്ല കാര്യങ്ങൾക്കായി തല ഉപയോഗിച്ചു കൂടേയെന്നായിരുന്നു അനുപമയുടെ ചോദ്യം.
യഥാർഥ ചിത്രവും മോർഫ് ചിത്രവും പങ്കുവച്ചുകൊണ്ടായിരുന്നു അനുപമയുടെ വാക്കുകൾ. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് വ്യാജചിത്രമാണെന്നും ഇത്തരം മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് താരം ട്വീറ്റ് ചെയ്തു.
ഞാൻ ഒരു പെണ്കുട്ടിയല്ലേ? എങ്ങനെയാണ് ഇതു ചെയ്യാൻ തോന്നുന്നത്? ഒരു സാമാന്യബോധം പോലുമില്ലേ? ദയവു ചെയ്ത് ഇത് ആവർത്തിക്കരുതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക് പേജ് പൂട്ടിയെങ്കിലും ട്വിറ്ററിൽ സജീവമാണ് അനുപമ. പ്രേമം എന്ന സിനിമയിലൂടെയാണ് അനുപമ പരമേശ്വരൻ ശ്രദ്ധിക്കപ്പെട്ടത്.
സിനിമ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടും സ്വന്തമായ നിലപാടുകളുണ്ട ് ഈ താരത്തിന്. ബിക്കിനി ധരിച്ച് അഭിനയിക്കുന്നതിനോട് തനിക്ക് താൽപര്യമില്ലെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
അടുത്തിടെ ഒരു പുതിയ ചിത്രത്തിന്റെ സംവിധായകൻ താരത്തോട് ഇക്കാര്യത്തിന് ആവശ്യപ്പെട്ടപ്പോഴാണ് അനുപമ കാര്യങ്ങൾ വ്യക്തമാക്കിയത്. ഗ്ലാമർ വേഷങ്ങളോട് തുടക്കത്തിലെ താരത്തിന് താൽപര്യമുണ്ട ായിരുന്നില്ല. അടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജിൽ തുടരാനാണ് തനിക്ക് താൽപര്യമെന്നായിരുന്നു അനുപമ പറഞ്ഞത്.