ബു​മ്ര​യു​മാ​യി മ​റ്റൊ​രു ത​ര​ത്തി​ലു​ള്ള ഒ​രു ബ​ന്ധ​വും ഇല്ല; അ​ണ്‍​ഫോ​ളോ ചെയ്യാൻ കാരണം വെളിപ്പെടുത്തി അനുപമ പരമേശ്വരൻ

അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍ സം​വി​ധാ​നം ചെ​യ്ത പ്രേ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മ​യി​ല്‍ എ​ത്തി​യ ന​ടി​യാ​ണ് അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍.

മ​ല​യാ​ള​ത്തി​ന് പു​റ​മേ മ​റ്റ് ഭാ​ഷ​ക​ളി​ലും ഇ​ന്ന് തി​ള​ങ്ങു​ന്ന അ​നു​പ​മ​യ്ക്ക് നി​റ​യെ ആ​രാ​ധ​ക​രാ​ണു​ള​ള​ത്.
അ​നു​പ​മ​യും തെ​ലു​ങ്ക് താ​രം രാം ​പൊ​ത്തി​നേ​നി​യും വി​വാ​ഹി​ത​രാ​വു​ന്നു​വെ​ന്ന് ത​ര​ത്തി​ല്‍ വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു.

ചി​ല തെ​ലു​ങ്ക് മാ​ധ്യ​മ​ങ്ങ​ളാ​ണ് വാ​ര്‍​ത്ത പു​റ​ത്തു​വി​ട്ട​ത്. ഇ​പ്പോ​ഴി​താ വി​വാ​ഹ​വാ​ര്‍​ത്ത​യി​ല്‍ പ്ര​തി​ക​രി​ച്ച് ന​ടി​യു​ടെ അ​മ്മ സു​നി​ത രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ഒ​രു ടെ​ലി​വി​ഷ​ന്‍ ചാ​ന​ലി​നോ​ടാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. പു​റ​ത്ത് പ്ര​ച​രി​ക്കു​ന്ന വാ​ര്‍​ത്ത​ക​ള്‍ സ​ത്യ​മ​ല്ലെ​ന്നും അ​ങ്ങ​നെ​യൊ​രു സം​ഭ​വ​മി​ല്ലെ​ന്നു​മാ​ണ് അ​മ്മ പ​റ​യു​ന്ന​ത്.

ര​ണ്ട് തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളി​ല്‍ രാം ​പോ​ത്തി​നേ​നി​ക്കൊ​പ്പം അ​നു​പ​മ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. വ​ന്ന​തി ഒ​ക​ടേ സി​ന്ദ​ഗി, ഹ​ലോ ഗു​രു പ്രേ​മ കോ​സ​മേ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലാ​ണ് രാ​മി​നൊ​പ്പം അ​നു​പ​മ എ​ത്തി​യ​ത്.

ഹ​ലോ ഗു​രു പ്രേ​മ കോ​സ​മേ എ​ന്ന സി​നി​മ​യി​ല്‍ രാ​മി​ന്‍റെ നാ​യി​ക​യാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന ഗോ​സി​പ്പു​ക​ള്‍ പ്ര​ച​രി​ച്ച​ത്.

കു​റേ കാ​ലം മു​ന്പു ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം ജ​സ്പ്രീ​ത് ബു​മ്ര​യെ​യും ന​ടി അ​നു​പ​മ പ​ര​മേ​ശ്വ​ര​നെ​യും ചേ​ർ​ത്ത് പ​ല​ത​രം അ​ഭ്യൂ​ഹ​ങ്ങ​ളും സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചി​രു​ന്നു.

അ​ന്നും ആ ​പ്ര​ചാ​ര​ണ​ങ്ങ​ളെ ത​ള്ളി ന​ടി​യു​ടെ അ​മ്മ സു​നി​ത പ​ര​മേ​ശ്വ​ര​ന്‍ ഇ​പ്പോ​ള്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ബു​മ്ര​യു​മാ​യി മ​റ്റൊ​രു ത​ര​ത്തി​ലു​ള്ള ഒ​രു ബ​ന്ധ​വും അ​നു​പ​മ​യ്ക്കി​ല്ലെ​ന്നും ഇ​ത്ത​രം ഗോ​സി​പ്പു​ക​ളൊ​ക്കെ ത​മാ​ശ​യാ​യേ ക​ണ​ക്കാ​ക്കു​ന്നു​ള്ളൂ​വെ​ന്നും സു​നി​ത പ​റ​ഞ്ഞി​രു​ന്നു.

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ ഇ​രു​വ​രും പ​ര​സ്പ​രം ഫോ​ളോ ചെ​യ്യാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് ഈ ​ഗോ​സി​പ്പ് ഉ​യ​ർ​ന്ന​ത്. അ​ങ്ങ​നെ ക​ഥ​ക​ള്‍ ഇ​റ​ങ്ങി​യ​തോ​ടെ ഇ​രു​വ​രും അ​ണ്‍​ഫോ​ളോ ചെ​യ്യു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment