തിരുവനന്തപുരം: ദത്ത് വിവാദക്കേസിൽ കുഞ്ഞ് അനുപമയുടേത് തന്നെയെന്ന് തെളിഞ്ഞു.
ഡിഎൻഎ പരിശോധനാ ഫലം സിഡബ്ല്യുസിക്ക് കൈമാറി. ഡിഎൻഎ പരിശോധനയിൽ മൂന്നു പേരുടെയും പരിശോധനാ ഫലം പോസിറ്റീവാണ്.
പരിശോധനാ ഫലം ഉടൻ സിഡബ്ല്യുസി കോടതിയിൽ കൈമാറും. ജഗതിയിലുള്ള രാജീവ് ഗാന്ധി സെന്റർ ഓഫ് ബയോടെക്നോളജിയിലാണ് ഡിഎൻഎ പരിശോധന നടന്നത്.
ഫലം പോസിറ്റീവായതിനാൽ നിയമോപദേശം തേടിയശേഷം ശിശുക്ഷേമസമിതി തുടർനടപടി സ്വീകരിക്കും.
ഡിഎൻഎ ഫലം പോസിറ്റീവായതിൽ സന്തോഷമെന്ന് അനുപമ മാധ്യമങ്ങളോട് പ്രതികരിച്ചു. കുഞ്ഞിനെ ഉടൻ കിട്ടുമെന്നാണ് പ്രതീക്ഷ. കുറ്റക്കാർക്കെതിരേ കർശന നടപടി എടുക്കും വരെ സമരം തുടരുമെന്നും അനുപമ പറഞ്ഞു.