കൊല്ലം: സംസ്ഥാനത്ത് ക്വാറന്റൈൻ ലംഘനം നടത്തി സബ് കളക്ടറും. കൊല്ലത്ത് ക്വാറന്റൈനിലായിരുന്ന സബ് കളക്ടർ അനുപം മിശ്രയാണ് മുങ്ങിയത്.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വസതിയിലെത്തിയപ്പോള്‍ മിശ്ര അവിടെയുണ്ടായിരുന്നില്ല. തുടർന്ന് ഫോണിൽ അധികൃതർ ബന്ധപ്പെട്ടപ്പോൾ കൺപുരിലാണെന്നാണ് മറുപടി നൽകിയത്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സബ് കളക്ടറായി അനുപം മിശ്ര കൊല്ലത്തെത്തിയത്. കഴിഞ്ഞയാഴ്ച വിദേശത്തുനിന്നെത്തിയതു മുതല്‍ മിശ്ര വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.