സൈസ് സീറോ എന്ന ചിത്രത്തിനുവേണ്ടി അനുഷ്ക തടിവച്ചതു ബാഹുബലിയുടെ രണ്ടാം ഭാഗം ചിത്രീകരിക്കുന്നതു വൈകുന്നു. സ്ത്രീകളിലെ തടികൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടായിരുന്നു സൈസ് സീറോയുടെ പ്രമേയം. എന്നാല്‍ ഇതിനുശേഷം ജിമ്മിലും മറ്റും കഠിനമായ വര്‍ക്കൗട്ട് നടത്തിയിട്ടും ഉദ്ദേശിച്ചത്ര ശരീരഭാരം കുറയ്ക്കാന്‍ അനുഷ്കയ്ക്കു കഴിഞ്ഞില്ല.
അതുകൊണ്ടുതന്നെ എത്രയും പെട്ടെന്ന് എന്തുവിലകൊടുത്തും ശരീരഭാരം കുറയ്ക്കാനാണു സംവിധായകന് അനുഷ്കയോടു പറഞ്ഞിരിക്കുന്നത്. 2017 ഏപ്രിലില്‍ ബാഹുബലിയുടെ രണ്ടാം ഭാഗം എത്തുമെന്നു നേരത്തെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. തിരക്കിട്ട ഷൂട്ടിംഗിലും അണിയറ പ്രവര്ത്തനത്തിലുമാണു ചിത്രത്തിന്റെ സംവിധായകന് എസ്. എസ്. രാജമൗലിയും സംഘവും. അതിനിടെ യാണ് രാജമൗലിക്കും സംഘത്തിനും അനുഷ്ക യുടെ തടി പ്രശ് നമായിരിക്കു ന്നത്.