ബാഹുബലി റിലീസ് ചെയ്ത ശേഷമാണ് പ്രഭാസും അനുഷ്കയും പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയത്. ചിത്രത്തിലെ പോലെ ബാഹുബലിയുടെ ഭാര്യയായി ദേവസേന എത്തുന്നത് എല്ലാവരും ആഗ്രഹിച്ചതു കൊണ്ടാവും ഇരുവരും വിവാഹം കഴിക്കാൻ പോവുകയാണെന്നുള്ള വാർത്തകൾക്ക് ശക്തി കൂടിയിരുന്നത്. പ്രഭാസും അനുഷ്കയും വിവാഹം കഴിക്കാൻ പോവുകയാണെന്നുള്ള ഗോസിപ്പുകൾ ശക്തമായി തന്നെയായിരുന്നു പ്രചരിച്ചിരുന്നത്. വിവാഹ വാർത്തകളോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. എന്നാലിപ്പോൾ അനുഷ്ക നിയമ നടപടികൾക്ക് ഒരുങ്ങുകയാണ്.
നേരത്തെയും അനുഷ്കയും പ്രഭാസും ഒന്നിച്ചഭിനയിച്ചിരുന്നെങ്കിലും ബാഹുബലിക്ക് ശേഷമാണ് ഇരുവരെയും വിവാഹം കഴിപ്പിക്കാനായി ഒരുകൂട്ടം ആളുകൾ രംഗത്തെത്തിയത്. തന്റെയും സുഹൃത്തിന്റെയും പേരിൽ കെട്ടിചമയ്ക്കുന്ന വ്യാജ വാർത്തകൾക്കെതിരേ അനുഷ്ക രംഗത്തെത്തിയിരിക്കുകയാണ്. പ്രചരിക്കുന്ന വാർത്തകളിൽ അനുഷ്ക നിരാശ പ്രകടിപ്പിച്ചിച്ചു. വ്യാജവാർത്ത പ്രചരിപ്പിച്ചിരുന്നവരിൽ അനുഷ്കയുടെ സഹായികൾ ഉണ്ടെന്ന വാർത്തയെ തുടർന്ന് അനുഷ്ക പൊട്ടിത്തെറിച്ചിരുന്നു. എന്നിട്ടും വാർത്തകൾ പ്രചരിക്കുന്നതിനാലാണ് നിയമ സഹായം തേടാൻ അനുഷ്ക തയ്യാറാവുന്നത്.
അനുഷ്ക മൂകാംബികയിലും മറ്റും അന്പലങ്ങളിൽ സന്ദർശിക്കാൻ പോയത് ഗോസിപ്പുകൾ പ്രചരിപ്പിക്കുന്നതിന് ഒരു കാരണം കൂടിയായി മാറുകയായിരുന്നു. അനുഷ്ക വിവാഹത്തോടനുബന്ധിച്ച് ക്ഷേത്ര ദർശനം നടത്തുന്നു എന്ന തരത്തിലും വാർത്തകൾ വന്നിരുന്നു. പ്രഭാസിന്റെ വിവാഹം അടുത്ത വർഷം മാർച്ചിൽ ഉണ്ടാവുമെന്ന് കുടുംബത്തിൽ നിന്നു റിപ്പോർട്ടുകൾ പുറത്ത് വന്നതും ഗോസിപ്പുകൾ ശക്തമാകാൻ കാരണമായി. അതിനിടെ ബിസിനസ് പ്രമുഖന്റെ കൊച്ചു മകളെയാണ് പ്രഭാസ് വിവാഹം കഴിക്കുന്നതെന്നും വാർത്തകളുണ്ടായിരുന്നു. ഇതു പിന്നീടു പ്രഭാസിന്റെ കുടുംബം നിഷേധിച്ചു. ബാഹുബലിക്ക് ശേഷം പ്രഭാസ് അഭിനയിക്കുന്ന ചിത്രത്തിൽ അനുഷ്കയ്ക്ക് വേണ്ടി പ്രഭാസ് പ്രമുഖ നടിയെ വേണ്ടെന്ന് വെച്ചതായും വാർത്തകൾ വന്നിരുന്നു.