അനുഷ്കയ്ക്കു കിട്ടി എട്ടിന്റെ പണി! ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ ജോഡികളാണ് അനുഷ്ക ഷെട്ടിയുംയും പ്രഭാസും. ബാഹുബലി ദ കണ്ക്ലൂഷനിൽ പ്രേക്ഷകരെ ഏറ്റവും ആകർഷിച്ചതും ഇവർ തമ്മിലുള്ള കെമിസ്ട്രിയായിരുന്നു.
ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോയിലേക്ക് ആദ്യം ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സമീപിച്ചതും അനുഷ്കയെയാണ്. എന്നാൽ പിന്നീട് ഒഴിവാക്കുകയായിരുന്നു. ശ്രദ്ധ കപൂറാണ് അനുഷ്കയ്ക്ക് പകരം സാഹോയിൽ നായികയാകുന്നത്. സൈസ് സീറോ എന്ന ചിത്രത്തിലെ അമിത വണ്ണമുള്ള കഥാപാത്രത്തിന് വേണ്ടി അനുഷ്ക ശരീര ഭാരം വർദ്ധിപ്പിച്ചിരുന്നു. ബാഹുബലിക്ക് വേണ്ടിയും ഭാരം കുറയ്ക്കാൻ ശ്രമിച്ചെങ്കിലും പഴയ അവസ്ഥയിലേക്ക് എത്താൻ കഴിഞ്ഞില്ല. സാഹോയിലും താരത്തിന് തിരിച്ചടിയായത് ഈ അമിത വണ്ണം തന്നെയായിരുന്നു. ശരീര ഭാരം പഴയപോലെ ആക്കാനുള്ള തീവ്ര ശ്രമത്തിലാണ് അനുഷ്ക ഇപ്പോൾ.
ബാഹുബലിക്ക് ശേഷം ഭാഗ്മതി എന്ന ഒറ്റ ചിത്രത്തിൽ മാത്രമാണ് താരം അഭിനയിച്ചത്. അമിത ഭാരം അവസരങ്ങൾ തടയുമെന്ന തിരിച്ചറിവിലാണ് വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നത്. വിദേശത്ത് നിന്ന് ട്രീറ്റ്മെന്റ് വരെ നടത്തിയിട്ടും വണ്ണം കുറയാത്ത സാഹചര്യത്തിൽ ദിവസം എട്ട് മണിക്കൂർ വീതമാണ് അനുഷ്ക ജിമ്മിൽ ചെലവഴിക്കുന്നത്. കഠിനമായ വ്യായാമത്തിലൂടെ ശരീര ഭാരം കുറയ്ക്കാനാണ് താരത്തിന്റെ ശ്രമം. സാഹോയിൽ അവസരം നഷ്ടപ്പെട്ടത് ഒരു പാഠമായിട്ടാണ് താരം കാണുന്നത്.
ബാഹുബലിയുടെ ചിത്രീകരണത്തിലും അമിത വണ്ണം പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഫിറ്റ്നസ് കാര്യങ്ങൾക്കായി പുതിയ ഒരു ട്രെയിനറേയും അനുഷ്ക നിയമിച്ചതായാണ് റിപ്പോർട്ട്. നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾക്ക് തെലുങ്കിൽ ഇപ്പോൾ എല്ലാവർക്കും മുന്നിലുള്ള ഏക നായിക അനുഷ്കയാണ്. മികച്ച തിരക്കഥകളുമായി എത്തുന്ന സംവിധായകരെ അനുഷ്ക നിരാശരാക്കാറില്ല. ബാഹുബലി അനുഷ്കയുടെ താരമൂല്യം വർദ്ധിപ്പിച്ചിട്ടുണ്ട്. അനുഷ്കയും പ്രഭാസും ശരീര ഭാരം കുറച്ച് സുന്ദരിയായ അനുഷ്കയും പ്രഭാസും ഒന്നിക്കുന്ന ഒരു ചിത്രത്തിനു വേണ്ടിയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.