തെരിക്കു ശേഷം ആറ്റ്ലി ചിത്രത്തില്‍ വിജയ് വീണ്ടും എത്തുന്നു. വിജയ്യുടെ കരിയറിലെ 60-മത് ചിത്രമായിരിക്കും ഇത്. എന്നാല്‍ ഇതിന് പേര് ഇട്ടിട്ടില്ല. തെന്‍ട്രല്‍ ഫിലിംസിന്റെ ബാനറില്‍ ഹേമാ രുക്മിണി നിര്‍മിക്കുന്ന ചിത്രത്തില്‍ രണ്ട് നായികമാരാണ് എന്ന് ഉറപ്പായിക്കഴിഞ്ഞു. കാജല്‍ അഗര്‍വാളും നയന്‍താരയുമാണ് നായികമാരെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചന. നയന്‍താരയുടെ റോളിലേക്ക് ആദ്യം പരിഗണിച്ചത് അനുഷ്കാ ഷെട്ടിയെ ആയിരുന്നുവെ ന്നാണ് പുതിയ വാര്‍ത്ത.
എന്നാല്‍ അനുഷ്ക ഷെട്ടി ഈ റോള്‍ ഏറ്റെടുക്കാന്‍ തയ്യാറായില്ല. അതിന് രണ്ടു കാരണങ്ങളാണ് എന്നാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. ചിത്രത്തില്‍ രണ്ടു നായികമാരു ള്ളതിനാല്‍ തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നായികമാരിലൊരാളായ അനുഷ്കയ്ക്ക് ചിത്രത്തിലെ റോള്‍ ഏറ്റെടുക്കാന്‍ താല്‍പ്പര്യമില്ല. രണ്ട് ബാഹുബലി രണ്ടാം ഭാഗം പൂര്‍ത്തിയാ കുന്നതിന് മുമ്പ് മറ്റൊരു പ്രൊജക്ട് ഏറ്റെടു ക്കേണ്ട എന്നാണ് നടിയുടെ തീരുമാനം. മുന്‍പ് വേട്ടക്കാരന് എന്ന ചിത്രത്തില്‍ അനുഷ്ക നായികയായിട്ടുണ്ട്.
അനുഷ്ക കൈയൊഴിഞ്ഞ തോടെ രാജാ റാണി എന്ന ആറ്റ്ലിയുടെ ആദ്യ സിനിമയില്‍ നായികയായ നയന്‍താരയെ ക്ഷണി ക്കുകയായിരുന്നു സംവിധായകന്. കാജല്‍ രണ്ടാം തവണയും നയന്‍താര മൂന്നാം തവ ണയുമാണ് വിജയ് ചിത്രത്തില്‍ അഭിന യിക്കുന്നത്. നായികയായി എത്തിയ വില്ല്, ഐറ്റം ഡാന്‍സി ലെത്തിയ ശിവ കാശി എന്നിവയാണ് ചിത്രങ്ങള്‍.