ആനന്ദ് എൽ റായിയുടെ പുതിയ ചിത്രത്തിൽ കിംഗ് ഖാന് നായികമാരായി കത്രീനയും അനുഷ്കയും എത്തും. സിനിമയുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും ‘കത്രീന മേരി ജാൻ’ എന്നാണ് സിനിമയുടെ പേരെന്ന് സൂചനയുണ്ട്. ഷാരൂഖിന്റെ ഒരു നായികയായി കത്രീന കൈഫ് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ രണ്ടാമത്തെ നായികയെ കണ്ടെത്താൻ സംവിധായകൻ കുറേ കഷ്ടപ്പെട്ടതായാണ് സൂചന.
ദീപിക പദുക്കോണിനെയും ആലിയ ഭട്ടിനെയുമാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ ഇവർക്ക് സമയമില്ലാത്തതിനാൽ അനുഷ്കയെ സമീപിക്കുകയായിരുന്നു. ചിത്രത്തിന്റെ കഥ കേട്ട അനുഷ്ക ഈ റോൾ ഒരു വെല്ലുവിളിയായി സ്വീകരിക്കുന്നതായി പറഞ്ഞു