വിവാഹ വാർത്തകൾ കേൾക്കുന്നത് സാധാരണ സന്തോഷമുള്ള കാര്യമാണ്. എന്നാൽ കഴിഞ്ഞ ദിവസം വന്ന ഒരു വിവാഹ വാർത്ത കുറച്ചൊന്നുമല്ല ബാഹുബലി ആരാധകരെ വിഷമിപ്പിച്ചത്. ബാഹുബലിയായി തകർത്തഭിനയിച്ച പ്രഭാസിന്റെ വിവാഹം ഉറപ്പിച്ച വാർത്തയായിരുന്നു അത്. വധു ദേവസേനയായി അഭിനയിച്ച അനുഷ്കയല്ലെന്നതായിരുന്നു വിഷമത്തിനു കാരണം. ഇപ്പോഴാണ് ആരാധകർക്ക് സമാധാനമായത്. പ്രഭാസിന്റെ ആ വിവാഹ വാർത്ത നിഷേധിച്ച് അദ്ദേഹത്തിന്റെ കുടുംബം തന്നെ രംഗത്തെത്തി.
പ്രഭാസിന്റെ വിവാഹത്തെ സംബന്ധിച്ച് തെലുങ്കുമാധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റാണെന്നും തന്റെ പുതിയ ചിത്രമായ സഹോയുടെ ചിത്രീകരണത്തിൽ മാത്രമേ പ്രഭാസ് ഇപ്പോൾ ശ്രദ്ധിക്കുന്നുള്ളു എന്നും അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു. നേരത്തെ ഒരു വ്യവസായ പ്രമുഖന്റെ മകളുമായി പ്രഭാസിന്റെ വിവാഹം ഉറപ്പിച്ചതായി വാർത്തകൾ വന്നിരുന്നു.